മ​ദീ​ന​യി​ലെ മ​സ്ജി​ദു​ന്ന​ബ​വി​യി​ലെ റൗ​ദ (ഫ​യ​ൽ ഫോ​ട്ടോ)

റമദാൻ: മദീന റൗദ സന്ദർശനത്തിന് പഴുതടച്ച ക്രമീകരണങ്ങൾ

മദീന: റമദാനിൽ മദീനയിലെ മസ്ജിദുന്നബവിയിലെത്തുന്ന തീർഥാടകർക്ക് റൗദ (പ്രവാചകന്‍റെ ഖബറിടവും ചേർന്നുള്ള ഭാഗവും) സന്ദർശനത്തിനായി പഴുതടച്ച ക്രമീകരണങ്ങൾ. റൗദശരീഫിൽ പ്രവേശിക്കാൻ തവക്കൽനാ, ഇഅ്തമർനാ ആപ്പുകൾ വഴി മുൻകൂട്ടി ബുക്ക് ചെയ്ത് അനുമതി നേടണമെന്ന് മസ്ജിദുന്നബവി കാര്യവകുപ്പ് അറിയിപ്പ് നൽകി.

രാവിലെയും വൈകീട്ടും വടക്ക് ഭാഗത്ത് ഉസ്മാൻ ബിൻ അഫ്ഫാൻ (ഗേറ്റ് 24) കവാടം വഴിയും തെക്ക് ഭാഗത്ത് മക്ക (ഗേറ്റ് 37) കവാടം വഴിയുമാണ് പ്രവേശനം നൽകുന്നതെന്ന് മസ്ജിദുന്നബവികാര്യ ജനറൽ പ്രസിഡൻസി ഏജൻസി വ്യക്തമാക്കി. റിസർവേഷൻ തീയതിയും അതിലെ സമയവും പരിശോധിച്ച ശേഷമെ പ്രാർഥനക്കെത്തുന്നവരെ റൗദയിൽ പ്രവേശിപ്പിക്കുന്നുള്ളൂ.

റൗദയിൽ നമസ്‌കാരം നിർവഹിക്കാനും പ്രവാചകന്‍റെയും അനുചരന്മാരായ അബൂബക്കർ സിദ്ദീഖിന്‍റെയും ഉമർ ബിൻ ഖത്താബിന്‍റെയും ഖബറിടങ്ങൾ സന്ദർശിക്കാനും ആപ്പുകൾ വഴി പെർമിറ്റ് നേടണം.

വനിതകൾക്കും റൗദശരീഫിൽ പ്രവേശിക്കാൻ പെർമിറ്റ് നിർബന്ധമാണ്. റമദാൻ 20 വരെ പ്രതിദിനം ശരാശരി 16,980 പെർമിറ്റുകൾ റൗദയിലേക്ക് അനുവദിക്കുന്നുണ്ട്. കഴിഞ്ഞ 10 ദിവസങ്ങളിൽ പ്രതിദിനം ശരാശരി 11,095 പെർമിറ്റുകൾ വിതരണം ചെയ്തു. റമദാൻ മാസത്തിലും ഈദ് രാത്രിയിലുമായി മൊത്തം 5,17,702 പെർമിറ്റുകളാണ് അനുവദിക്കുന്നത്.

തിരക്ക് കുറക്കാനും കുറ്റമറ്റ രീതിയിൽ കാര്യങ്ങൾ നടക്കാനും എല്ലാവരും നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. 

Tags:    
News Summary - Ramadan: Heavy arrangements for Madinah Rawda visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.