റ​മ​ദാ​ൻ; മദീനയിലെ സിറ്റി ബസ്​ സർവിസ്​​ പ്രഖ്യാപിച്ചു

മ​ദീ​ന: റ​മ​ദാ​നി​ൽ മ​ദീ​ന​യി​ലെ സി​റ്റി ബ​സു​ക​ളു​ടെ സ​ർ​വി​സ്​​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലേ​ക്കും തി​രി​ച്ചും ആ​ളു​ക​ളെ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ബ​സ്​ സ​ർ​വി​സ്​​​ മ​ദീ​ന വി​ക​സ​ന അ​തോ​റി​റ്റി​യാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. റ​മ​ദാ​നി​ലെ യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന​തി​നാ​യി പ​ല റൂ​ട്ടു​ക​ളി​ലാ​യി നി​ര​വ​ധി ബ​സു​ക​ളാ​ണ്​ സ​ർ​വി​സി​നാ​യി ഒ​രു​ക്കു​ന്ന​ത്.

അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം, ഹ​റ​മൈ​ൻ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ മു​ഴു​സ​മ​യം ബ​സ്​ സ​ർ​വി​സു​ണ്ടാ​കും. ഖാ​ലി​ദി​യ, മി​ഖാ​ത്ത്, സ​യ്യി​ദ് അ​ൽ​ശു​ഹാ​ദ, അ​ൽ ആ​ലി​യ, ത്വ​യ്യി​ബ സ​ർ​വ​ക​ലാ​ശാ​ല, അ​ൽ​ഖ​സ്​​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ പു​ല​ർ​ച്ച മൂ​ന്നു​മു​ത​ൽ വൈ​കീ​ട്ട് മൂ​ന്ന് വ​രെ​യും ബ​സു​ക​ൾ സ​ർ​വി​സ്​​ ന​ട​ത്തും.ഷ​ട്ടി​ൽ ബ​സ്​ സ​ർ​വി​സ്​​ സേ​വ​ന​ത്തി​െൻറ ആ​വ​ശ്യ​ക​ത അ​നു​സ​രി​ച്ച്​ നി​ല​വി​ൽ ഏ​ഴ്​ റൂ​ട്ടു​ക​ളാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സ്​​റ്റേ​ഡി​യം, സ​യ്യി​ദ് അ​ൽ​ശു​ഹ​ദാ​അ്, ഖാ​ലി​ദി​യ, ദു​ർ​റ​ത്ത് അ​ൽ​മ​ദീ​ന, ഇ​സ്‌​ലാ​മി​ക് യൂ​നി​വേ​ഴ്‌​സി​റ്റി, ഹ​യ്യു​ ഷ​ദാ​ത്, അ​ൽ​ആ​ലി​യ എ​ന്നീ സ്ഥ​ല​ങ്ങ​ൾ ഇ​തി​ലു​ൾ​പ്പെ​ടും. ഷ​ട്ടി​ൽ ബ​സു​ക​ൾ മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലേ​ക്കും തി​രി​ച്ചു​മാ​യി​രി​ക്കും. ഖു​ബാ​അ്​ പ​ള്ളി​യി​ലേ​ക്കും ബ​സ്​ സ​ർ​വി​സു​ണ്ടാ​കും. വൈ​കീ​ട്ട്​ മൂ​ന്നു​മു​ത​ൽ ത​റാ​വീ​ഹ്​ ന​മ​സ്​​കാ​രം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം വ​രെ​യാ​ണ്​ ഷ​ട്ടി​ൽ ബ​സ്​ സ​ർ​വി​സ്​​ ന​ട​ത്തു​ക.

റ​മ​ദാ​ൻ അ​വ​സാ​ന പ​ത്തി​ൽ ബ​സ്​ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും. ആ ​ദി​വ​സ​ങ്ങ​ളി​ൽ ഖി​യാ​മു​ലൈ​ൽ ന​മ​സ്​​കാ​ര​ശേ​ഷം അ​ര​മ​ണി​ക്കൂ​ർ​വ​രെ ബ​സ്​ സ​ർ​വി​സു​ണ്ടാ​കും.

Tags:    
News Summary - Ramadan; Madinah city bus service has been announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.