റിയാദ്: പെരുന്നാൾ പ്രമാണിച്ച് ഉപഭോക്താക്കൾ കൂടുതലായെത്തുന്ന കച്ചവട കേന്ദ്രങ്ങളിൽ വാണിജ്യ മന്ത്രാലയത്തിന്റെ കർശന നിരീക്ഷണം. വസ്ത്രങ്ങൾ, മധുരപലഹാരങ്ങൾ, സമ്മാനക്കടകൾ, സ്വർണം, ആഭരണങ്ങൾ തുടങ്ങിയവയുടെ വ്യാപാരശാലകളിലും ഈദ് സപ്ലൈസ് സ്റ്റോറുകളിലുമാണ് മന്ത്രാലയത്തിലെ സൂപ്പർവൈസറി ടീമുകൾ പരിശോധന നടത്തുന്നത്. എല്ലാ പ്രദേശങ്ങളിലെയും യാത്രാ റൂട്ടുകളിൽ സ്ഥിതിചെയ്യുന്ന കടകൾ, ഗ്യാസ് സ്റ്റേഷനുകൾ, കാർ സർവിസ് സെൻററുകൾ എന്നിവിടങ്ങളിലും നിരീക്ഷണത്തിന് ആളുകളെ നിയോഗിച്ചിട്ടുണ്ട്. അടിസ്ഥാന ആവശ്യങ്ങൾക്കുള്ള നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വാണിജ്യനിയമ ലംഘനങ്ങൾ നിയന്ത്രിക്കാനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് നോക്കാനുമാണ് പരിശോധന. ഈ കാലയളവിൽ സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്ന മാർക്കറ്റിങ് ഓഫറുകളും നിരീക്ഷണവിധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.