വ്യാ​ഴാ​ഴ്ച മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ ആ​ഹ്വാ​നം

ജി​ദ്ദ: റ​മ​ദാ​ൻ 29 വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ ശ​വ്വാ​ൽ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ രാ​ജ്യ​ത്തെ എ​ല്ലാ മു​സ്​​ലിം​ക​​ളോ​ടും സൗ​ദി സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. റ​മ​ദാ​ൻ മാ​സ​പ്പി​റ​വി ക​ണ്ട​തി​ന​നു​സ​രി​ച്ച്​ മാ​ർ​ച്ച്​ 23ന്​ ​റ​മ​ദാ​ൻ ഒ​ന്നാ​യി​രു​ന്നു.

അ​തി​നാ​ൽ ഉ​മ്മു​ൽ ഖു​റാ ക​ല​ണ്ട​ർ പ്ര​കാ​രം ഏ​പ്രി​ൽ 20ന്​ ​റ​മ​ദാ​ൻ 29 ആ​ണ്. അ​ന്നേ ദി​വ​സം ശ​വ്വാ​ൽ മാ​സ​പ്പി​റ​വി എ​ല്ലാ​വ​രും നി​രീ​ക്ഷി​ക്ക​ണം. ന​ഗ്ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ടോ ബൈ​നോ​ക്കു​ല​റി​ലൂ​ടെ​യോ കാ​ണു​ന്ന​വ​ർ അ​ടു​ത്തു​ള്ള കോ​ട​തി​യെ വി​വ​രം അ​റി​യി​ക്കു​ക​യും സാ​ക്ഷ്യം രേ​ഖ​പ്പെ​ടു​ത്തു​ക​യും വേ​ണം. അ​​ല്ലെ​ങ്കി​ൽ കോ​ട​തി​യി​ലെ​ത്താ​ൻ സ​ഹാ​യ​ത്തി​ന്​ അ​ടു​ത്ത കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്നും സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു.

Tags:    
News Summary - ramadan moonsighting-saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.