റിയാദ്: റമദാനിൽ സൗദിയില്‍ വൻതോതിൽ ജയില്‍ മോചനം നടക്കുമെന്ന് ജയില്‍ മേധാവി. വ്യക്തികളുടെ അവകാശവുമായി ബന്ധപ്പെട്ടതല്ലാത്ത മിക്ക കേസുകളിലും തടവുകാര്‍ക്ക് ഇളവുലഭിക്കും. വിവിധ കുറ്റങ്ങള്‍ക്ക് പിഴയടക്കാനുള്ളവർക്കും ഇളവിെൻറ ആനുകൂല്യം ലഭിക്കും. സ്വദേശി, വിദേശ വ്യത്യാസമില്ലാതെ ജയില്‍മോചനം നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിവിധ മേഖല മേധാവികള്‍ ഇളവിന് അര്‍ഹരായവരുടെ പട്ടിക തയാറാക്കിവരികയാണ്. റമദാന്‍ ആദ്യ ദിവസം മുതല്‍ ജയില്‍ മോചനം ആരംഭിക്കുമെന്നും ഇളവിന് അര്‍ഹരായ മുഴുവന്‍ പേരും ഇൗ ദിവസങ്ങളിൽമോചിതരാവുമെന്നും അധികൃതര്‍ വിശദീകരിച്ചു. അഞ്ച് ലക്ഷം റിയാല്‍വരെ പിഴയുള്ളവരെ മോചിപ്പിക്കും.
ഇതിന് മുകളില്‍ സംഖ്യ പിഴയുള്ളവരെ ഗവൺമെൻറിെൻറ പരിഗണനക്ക് വിടും. തടവുകാലം പകുതിയാക്കി പരിഗണിച്ച് അര്‍ഹിക്കുന്നവരെയും മോചിപ്പിക്കും. മനുഷ്യക്കടത്ത്, കൃത്രിമ രേഖയുണ്ടാക്കല്‍, മാരണം, കുഞ്ഞുങ്ങളോടുള്ള അതിക്രമം, അവകാശലംഘനം തുടങ്ങിയ കുറ്റങ്ങളിലും വ്യക്തികളുടെ അവകാശവുമായി ബന്ധപ്പെട്ട കേസുകളിലും ഇളവു നല്‍കാന്‍ സാധ്യതയില്ല. തടവുകാലം കഴിഞ്ഞോ ഇളവു ലഭിച്ചോ മോചിപ്പിക്കപ്പെടുന്ന വിദേശികളെ നാടുകടത്തും. സ്വദേശികളും വിദേശികളുമായി പതിനായിരങ്ങള്‍ക്ക് സ്വന്തം കുടുംബത്തോടൊപ്പം നോമ്പും പെരുന്നാളും ചെലവഴിക്കാന്‍ ഇളവുകാലം ഉപകരിക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.