മക്ക/മദീന: റമദാനിലെ ആദ്യ ജുമുഅ നമസ്കാരത്തിൽ ഇരുഹറമുകൾ നിറഞ്ഞുകവിഞ്ഞു. ആഭ്യന്തര, വിദേശ ഉംറ തീർഥാടകരും സ്വദേശികളും വിദേശികളും അടക്കം ലക്ഷക്കണക്കിന് ആളുകളാണ് ഇന്നലെ ഹറമുകളിലെ ജുമുഅ നമസ്കാരത്തിൽ പെങ്കടുത്തത്. തീർഥാടകരുടെ പ്രവാഹം വ്യാഴാഴ്ച രാത്രി മുതലേ തുടങ്ങിയിരുന്നു. മക്കയുടെ പരിസര പ്രദേശങ്ങളിൽ നിന്ന് നിരവധിയാളുകളാണ് ഹറമിലെ ജുമുഅയിൽ പെങ്കടുക്കാനും ഉംറ നിർവഹിക്കാനുമെത്തിയത്.
ഇഫ്താറും തറാവീഹും കഴിഞ്ഞാണ് പലരും ഹറമിനോട് വിടപറഞ്ഞത്. സ്കൂളുകൾ പൂട്ടിയതോടെ രാജ്യത്തിെൻറ വിവിധ മേഖലകളിലെ സ്വദേശി കുടുംബങ്ങൾ റമദാൻ ദിനരാത്രങ്ങൾ ഹറമുകളിൽ കഴിച്ചുകൂട്ടാൻ എത്തിയിട്ടുണ്ട്. തിരക്ക് കുറക്കുന്നതിെൻറ ഭാഗമായി ഉംറ തീർഥാടകരെ മാത്രമാണ് മത്വാഫിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇതിനായി സുരക്ഷ വിഭാഗം മത്വാഫിലേക്കുള്ള വഴികളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഉംറ തീർഥാടകരല്ലാത്തവരെ ഹറമിെൻറ വിവിധ നിലകളിലേക്കും കിങ് അബ്ദുല്ല ഹറം വികസന കെട്ടിട ഭാഗത്തേക്കും തിരിച്ചുവിട്ടു. മത്വാഫ് ത്വവാഫ് ചെയ്യുന്നവർക്ക് മാത്രമാക്കിയതും ഉന്തുവണ്ടികൾക്ക് മുകളിലെ നിലകളിൽ പ്രത്യേക പാത നിശ്ചയിച്ചതും മത്വാഫിൽ തിരക്ക് കുറക്കാൻ സഹായിച്ചു.
ജുമുഅ ദിവസത്തെ വലിയ തിരക്ക് കണക്കിലെടുത്ത് മേഖല ഗവർണറുടെ നിർദേശത്തെ തുടർന്ന് ഹറമിലെ വിവിധ സേവന വകുപ്പുകൾ ആവശ്യമായ ഒരുക്കങ്ങൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. ക്ലീനീങ്ങ്, സുരക്ഷ, ട്രാഫിക് മേഖലകളിൽ കൂടുതലാളുകളെ അതാതു വകുപ്പുകൾ നിയോഗിച്ചിരുന്നു. സുരക്ഷ നിരീക്ഷണത്തിനും ട്രാഫിക് രംഗത്തും കൂടുതലാളുകൾ രംഗത്തുണ്ടായിരുന്നു. ഹറമിനടുത്ത് വാഹന തിരക്ക് കുറക്കാൻ മക്ക പ്രവേശന കവാടങ്ങൾക്കടുത്ത് ഒരുക്കിയ പാർക്കിങ് കേന്ദ്രങ്ങളിലേക്ക് വാഹനങ്ങൾ തിരിച്ചു വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.