മസ്ജിദുൽ ഹറാം പരിസരസ്​ഥാപനങ്ങളിലും സൗജന്യ ഭക്ഷണ വിതരണം

മക്ക: മക്ക മസ്ജിദുൽ ഹറാം പരിസരത്തുള്ള കടകളിൽ ഉദാരമതികൾ പണം കൊടുത്ത് ഏൽപിക്കുന്ന സൗജന്യ ഭക്ഷണ വിതരണം ആകർഷകമായ കാഴ്ചയാണ്. 3, 4, 5, 10 റിയാൽ നിരക്കിൽ ഭക്ഷണ കിറ്റുകൾ നൽകാൻ തയാറാണെന്ന് കടക്കാർ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉദാരമതികൾ ഏൽപിക്കുന്ന പണത്തിനും നിരക്കിനും അനുസരിച്ചുള്ള ഭക്ഷണം കടക്കാർ വിശ്വാസികൾക്ക് ഇഫ്താർ, അത്താഴം സമയങ്ങളിൽ വിതരണം ചെയ്തു വരുന്നു. കടക്കാർ ‘ഫീ സബീൽ’ എന്ന് വിളംബരം ചെയ്യുന്നതോടെ കടകൾക്ക് മുമ്പിൽ ദരിദ്രരായ വിശ്വാസികളുടെ വലിയ ക്യൂ രൂപപ്പെടുകയും ലഭിക്കുന്ന ഭക്ഷണ കിറ്റുമായി അവർ പലഭാഗങ്ങളിലും പോയി ഇരുന്ന് കഴിക്കുന്നത് ഇഫ്താർ, അത്താഴം സമയങ്ങളിൽ പതിവ് കാഴ്ചയാണ്. തീർഥാടനത്തിനെത്തിയ സാധാരണക്കാരായ വിശ്വാസികൾ കുടിവെള്ള ബോട്ടിലുകൾ, മൂന്നും നാലും ഭക്ഷണ കിറ്റുകൾ എന്നിവ വാങ്ങി വിതരണം ചെയ്യാറുമുണ്ട്​.  

Tags:    
News Summary - ramadan-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.