ജിദ്ദ: റമദാനിലെ അവസാന പത്ത് ദിവസങ്ങൾ തുടങ്ങുന്നതോടെ മക്കയിൽ ആകാശ നിരീക്ഷണം കർശനമാക്കി. റമദാൻ തുടക്കം മുതൽ തന്നെ സജീവമായിരുന്ന സൗദി വ്യോമസുരക്ഷ സേനയുടെ നിരീക്ഷണം കൂടുതൽ ഉൗർജിതമാക്കുകയാണ്. മസ്ജിദുൽഹറാമും പരിസര പ്രദേശങ്ങളും ഹറമിലേക്കുള്ള റോഡുകളും ഇനിയുള്ള ദിവസങ്ങളിൽ സൂക്ഷ്മ നിരീക്ഷണത്തിന് കീഴിലായിരിക്കും. മക്ക നഗരത്തിൽ ആകെയും സുരക്ഷ സംവിധാനങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.
റമദാനിലെ നിരീക്ഷണ പദ്ധതികൾ മുൻകൂട്ടി നിശ്ചയിച്ചതുപോെല തന്നെ പുരോഗമിക്കുകയാണെന്ന് ഏവിയേഷൻ സെക്യൂരിറ്റി ജനറൽ കമാൻഡർ ബ്രിഗേഡിയർ ജനറൽ ഹസൽ അൽബസ്സാം അറിയിച്ചു. ഹറമിലെത്തുന്ന വിശ്വാസികളുടെ സുരക്ഷക്കും സമാധാനത്തിനുമാണ് പ്രധാന പരിഗണന നൽകുന്നത്. അവസാന പത്തിൽ നഗരത്തിൽ വിശ്വാസികൾ വർധിക്കുേമ്പാൾ ഒാരോ ദിവസവും പ്രത്യേക തരം നിരീക്ഷണ സംവിധാനങ്ങളാണ് തയാറാക്കിയിട്ടുള്ളത്.
24 മണിക്കൂറും ആകാശത്ത് നിരീക്ഷണ ഹെലികോപ്റ്ററുകൾ ഉണ്ടാകും. സെൻട്രൽ ഡിസ്ട്രിക്ടും അതിലേക്കുള്ള പാതകളിലെയും ഒാരോ ഇഞ്ചും നിരീക്ഷണത്തിന് കീഴിലാകും. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ, റഡാറുകൾ എന്നിവ ഇൗ ഹെലികോപ്റ്ററുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷ, നിരീക്ഷണ ദൗത്യങ്ങൾക്കൊപ്പം മറ്റ് അടിയന്തിര സേവനങ്ങൾക്കും സംവിധാനമൊരുക്കിയിട്ടുെണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ റോഡുകളിലെ ഗതാഗത കുരുക്കുകൾ സംബന്ധിച്ച നിരീക്ഷണം നടത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.