ജിദ്ദ: റമദാന് മസ്ജിദുൽ ഹറാമിൽ നടത്തുന്ന വിപുലമായ ഒരുക്കങ്ങൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം വിലയിരുത്തി. മസ് ജിദുൽ ഹറാമിെൻറ ഏറ്റവും മുകളിലെ ടറസിന് ചുറ്റും സുരക്ഷ വേലി സ്ഥാപിക്കുന്ന ജോലികൾ ശഅ്ബാൻ മധ്യത്തോടെ പൂർത്തിയാകും. നമസ്കരിക്കാനെത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് 500 മീറ്റർ നീളത്തിലും 3.23 മീറ്റർ ഉയരത്തിലുമാണ് സുരക്ഷ വേലി. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താെൻറ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ വിലയിരുത്തി.
റമദാനിൽ ഹറമിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളും ഒരുക്കങ്ങളും യോഗം പരിശോധിച്ചു. മൂന്നാം സൗദി ഹറം വികസന പദ്ധതിക്ക് കിഴിൽ പൂർത്തിയായ പദ്ധതികൾ യോഗത്തിൽ വിശദീകരിച്ചു. നാല് ലക്ഷം പേർക്ക് നമസ്കരിക്കാൻ കഴിയുന്ന ആറ് മുറ്റങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. മത്വാഫിൽ മണിക്കൂറിൽ ഒരു ലക്ഷത്തി ഏഴായിരം പേർക്ക് ത്വവാഫ് ചെയ്യാനാകും. മണിക്കൂറിൽ 1,23,000 പേർക്ക് സഅ്യ് ചെയ്യാൻ കഴിയും വിധം ‘മസ്യ’യിലും ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. റമദാനിലെ ട്രാൻസ്പോർട്ടിങ് പദ്ധതി യോഗം ചർച്ച ചെയ്തു. ചെയിൻ ബസ് സർവീസിലൂടെ ഇത്തവണ 45 ദശ ലക്ഷം പേരെ ഹറമിലേക്കും തിരിച്ചും എത്തിക്കാനാണ് പദ്ധതി. ഇതിനായി 2,220 ബസുകളൊരുക്കും. 2.5 ലക്ഷം വാഹനങ്ങൾക്ക് മക്ക പ്രവേശന കവാടങ്ങൾക്കടുത്ത് പാർക്കിങ് കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കും.
മക്കയിൽ ആറ് ബസ് സ്റ്റേഷനുകളൊരുക്കും. മക്ക ഗവർണറേറ്റിന് കീഴിലെ ഭക്ഷണ വിതരണ കമ്മിറ്റി നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. റമദാനിൽ ഹറമിലും മക്കയിലെ വിവിധ പള്ളികളിലും വിവിധ സ്ഥലങ്ങളിലായി 22 ദശലക്ഷം ഇഫ്താറുകൾ വിതരണം ചെയ്യും. ഹറമിൽ 210 കവാടങ്ങൾ, 34000 കാർപ്പറ്റുകൾ, സംസമിനായി 25000 പാത്രങ്ങൾ, 10000 ഉന്തുവണ്ടികൾ, ശുചീകരണ ജോലികൾക്ക് 4000 ഉപകരണങ്ങൾ, ബോധവത്കരണത്തിന് സ്ക്രീനുകൾ എന്നിവ ഒരുക്കിയതായും വിവിധ ഭാഷകളിലുള്ള പഠന ക്ലാളാസുകളും പ്രഭാഷണങ്ങളും ഉണ്ടായിരിക്കുമെന്നും ഇരുഹറം കാര്യാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.