മക്ക: റമദാനെ സ്വീകരിക്കാന്‍ മസ്ജിദുല്‍ ഹറാം പൂര്‍ണമായും ഒരുങ്ങി കഴിഞ്ഞു. വിശ്വാസികള്‍ക്ക് 24 മണിക്കൂറും സേവനം നല്‍കാന്‍ ഇരുഹറം കാര്യാലയത്തിന് കീഴിൽ വിപുലമായ പദ്ധതികളാണ് മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും ആവിഷ്ക്കരിച്ചിരിക്കുന്നത്. ഹറമിലെ പ്രധാന കവാടമായ കിങ് അബ്്ദുൽ അസീസ് ഗേറ്റ് വിശ്വാസികൾക്കായി തുറന്നുനൽകി.
റമദാന് മുന്നോടിയായി തീർഥാടകരുടെ സൗകര്യം പരിഗണിച്ചാണിത്. റോയൽ ക്ലോക്ക് ടവറിന് സമാന്തരമായുള്ള ഗേറ്റ് മത്വാഫിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കും. ഇൗ കവാടം തുറന്നതോടെ മറ്റ് ഗേറ്റുകളിലെ തിരക്ക് കുറയും. ഹറം നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് വർഷത്തിലേറെയായി അടച്ചിട്ടിരിക്കുകയായിരുന്നു ഇൗ ഒന്നാം നമ്പർ ഗേറ്റ്. റമദാനിൽ മാത്രമായി താൽക്കാലികമായാണ് തുറന്നിരിക്കുന്നത്. റമദാൻ അവസാനിക്കുന്നതോടെ വീണ്ടും അടയ്ക്കുകയും നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയും. 210 കവാടങ്ങളും ഏഴ് അടിപ്പാതകളും മൃതദേഹം കൊണ്ടുവരുന്നതിന് ഒരു കവാടവുമാണ് ഹറമിലുള്ളത്.
റമദാൻ പ്രമാണിച്ച് മികച്ച സൗകര്യങ്ങളാണ് തീർഥാടകർക്ക് ഒരുക്കുന്നത്. അവരുടെ സേവനത്തിനായി 12,000 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ശുചീകരണത്തിന് ആയിരക്കണക്കിന് തൊഴിലാളികളെയും. ഹറമിെൻറ മുറ്റങ്ങളിൽ ദിനേന ഇഫ്താർ ഒരുക്കുന്നതിന് മക്കയിലെ 21 ചാരിറ്റി സംഘടനകള്‍ക്കാണ് അനുമതി നൽകിയിട്ടുള്ളത്. ദിനേന 1,10,000 ഇഫ്താർ പാക്കറ്റുകൾ വിതരണം ചെയ്യും. റമദാനിലെ അവസാന ദിനങ്ങളില്‍ ഭജനമിരിക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ റമദാൻ 10 വരെ തുടരും. ഇവർക്ക് വേണ്ടി 1,460 ലഗേജുകളുടെ ലോക്കർ സൗകര്യം പ്രത്യേകം ഒരുക്കിയിട്ടുണ്ട്. തീർഥാടകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിന് 19 ഓഫീസുകളും സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.