ജിദ്ദ: റമദാനിനോടനുബന്ധിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ് രാജ്യത്തെ ജനങ്ങൾക്കും ലോകത്തെ എല്ലാ മുസ്ലിംകൾക്കും റമദാൻ സന്ദേശം നൽകി. കാരുണ്യവും നന്മകളും വർഷിക്കുകയും പാപങ്ങളും വീഴ്ചകളും പൊറുക്കപ്പെടുകയും ചെയ്യുന്ന അനുഗൃഹീത മാസമാണ് സമാഗതമായിരിക്കുന്നത് എന്ന് രാജാവ് സന്ദേശത്തിൽ പറഞ്ഞു.
നോമ്പനുഷ്ഠിക്കാനും പ്രാർഥനയിൽ മുഴുകാനും അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കെട്ട. ധാരാളം അനുഗ്രഹങ്ങളാൽ േശ്രഷ്ഠമാണ് നമ്മുടെ നാട്. ഇരുഹറമുകളുള്ള, ദിവ്യബോധനം ഇറങ്ങിയ നാടാണിത്. അതിൽ നമുക്ക് അഭിമാനിക്കാം. അതേ സമയം ധാരാളം വെല്ലുവിളികളും ഭീഷണികളും മുസ്ലിം സമൂഹം ഇപ്പോൾ അഭിമുഖീകരിക്കുന്നുണ്ട്. സൗദി സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിെൻറ കാലംതൊട്ട് രാജ്യം മുസ്ലിം െഎക്യത്തിനു വേണ്ടി ധാരാളം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അതിനായുള്ള ശ്രമം ഇനിയും തുടരും.
റിയാദിൽ കഴിഞ്ഞ ദിവസം നടന്ന മുസ്ലിം രാഷ്ട്ര നേതാക്കളുടെ ഉച്ചകോടി അതിെൻറ ഭാഗമാണ്. മുസ്ലിം െഎക്യത്തിന് സൗദി അറേബ്യ കാണിക്കുന്ന പ്രാധാന്യവും താൽപര്യവും വ്യക്തമാക്കുന്നതാണിത്. ഇസ്ലാം കാരണ്യത്തിെൻറയും െഎക്യത്തിെൻറയും മതമാണെന്നും റമദാൻ സന്ദേശത്തിൽ സൽമാൻ രാജാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.