റിയാദ്: റമദാൻ ആദ്യ ആഴ്ചയിൽ തലസ്ഥാന നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് 255 യാചകരെ അറസ്റ്റ് ചെയ്തു. 56 പുരുഷൻമാരും 124 വനിതകളും 75 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. പിടിയിലായവരിൽ സൗദി പൗരൻമാരും വിദേശകളുമുണ്ട്. സ്വദേശികളെ പുനരധിവാസത്തിനായി സാമൂഹികക്ഷേമ മന്ത്രാലയത്തെ ഏൽപ്പിക്കും. പുറത്തുനിന്നുള്ളവരെ തുടർ നടപടികൾക്കായി യാചന വിരുദ്ധ സുരക്ഷ സമിതിക്ക് കൈമാറും. പൊതുജനങ്ങൾ യാചകർക്ക് പണം നൽകി അനുഭാവം കാണിക്കരുതെന്ന് പൊലീസ് വക്താവ് നിർദേശിച്ചു. വിദേശികളായ യാചകർ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്നവരാണ്. രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളിൽ അധികവും െചയ്യുന്നത് ഇത്തരം നിയമവിരുദ്ധരാണെന്നും വക്താവ് കൂട്ടിച്ചേർത്തു. റമദാൻ കാലത്ത് രാത്രി തറാവീഹ് നമസ്കാര ശേഷം ട്രാഫിക് സിഗ്നലുകളിലും മറ്റും യാചകരുടെ വൻ സംഘങ്ങളെ തന്നെ റിയാദിൽ കാണാം. ഇവർക്കെതിരെ കർക്കശനടപടി തുടരുമെന്നാണ് പൊലീസ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.