ത​നി​മ റി​യാ​ദ് സം​ഘ​ടി​പ്പി​ച്ച ഹാ​ജി​മാ​രു​ടെ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ഖ​ലീ​ൽ പാ​ലോ​ട്

സം​സാ​രി​ക്കു​ന്നു

ത​നി​മ വ​ള​ൻ​റി​യ​ർ​മാ​ർ​ക്കും ഹാ​ജി​മാ​ർ​ക്കും സ്വീ​ക​ര​ണം

റി​യാ​ദ്: ത​നി​മ റി​യാ​ദി​ന് കീ​ഴി​ൽ ഹ​ജ്ജ്​ ക​ഴി​ഞ്ഞ്​ തി​രി​ച്ചെ​ത്തി​യ​വ​ർ​ക്കും പു​ണ്യ​ഭൂ​മി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച് മ​ട​ങ്ങി​യെ​ത്തി​യ ത​നി​മ വ​ള​ൻ​റി​യ​ർ​മാ​ർ​ക്കും സ്വീ​ക​ര​ണം ന​ൽ​കി.

മ​ല​സ് അ​ൽ​മാ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ത​നി​മ റി​യാ​ദ് ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ അം​ജ​ദ് അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര സ​മി​തി​യം​ഗം ഖ​ലീ​ൽ പാ​ലോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഓ​രോ ഹാ​ജി​യും ഇ​ബ്രാ​ഹീ​മി​ന്റെ​യും ഇ​സ്മാ​ഈ​ലി​​ന്റെ​യും ഹാ​ജ​റ​യു​ടെ​യും ത്യാ​ഗോ​ജ്ജ്വ​ല​മാ​യ ജീ​വി​ത​ത്തെ മു​റു​കെ​പ്പി​ടി​ച്ചു മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും പു​തി​യ കാ​ല​ത്തെ ആ​സു​ര​ത​ക​ൾ​ക്കെ​തി​രെ സ​മ​ര​സ​ജ്ജ​രാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹ​ജ്ജ്കാ​ല​ത്തെ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്നും ജ​ന​ക്ഷേ​മ​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ പ്ര​ചോ​ദ​ന​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഹാ​ജി​മാ​ർ ഖാ​ഫി​ല​യെ കു​റി​ച്ച വി​ല​യി​രു​ത്ത​ലു​ക​ളും ഹ​ജ്ജ് അ​നു​ഭ​വ​ങ്ങ​ളും പ​ങ്ക​ു​വെ​ച്ചു.

നി​യാ​സ്, ഷാ​ജ​ഹാ​ൻ, ന​സീ​ർ, ഡോ. ​ഫ​ജ്ന, അ​ജ്മ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഹ​ജ്ജ് സെ​ൽ ക​ൺ​വീ​ന​ർ റി​ഷാ​ദ് എ​ള​മ​രം സെ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി. ഹ​ജ്ജ് വേ​ള​യി​ൽ സേ​വ​ന​നി​ര​ത​രാ​യ വ​ള​ൻ​റി​യ​ർ​മാ​രെ പ്ര​തി​നി​ധാ​നം ചെ​യ്ത് അ​ബ്​​ദു​ൽ അ​സീ​സ്, ഹി​ഷാം പൊ​ന്നാ​നി, അ​ഷ്ഫാ​ഖ് ക​ക്കോ​ടി, ന​ജാ​ത്തു​ല്ല, സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം, അ​ഫ്സ​ൽ (ത​മി​ഴ്നാ​ട്) എ​ന്നി​വ​ർ അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി.

വ​ള​ൻ​റി​യ​ർ കാ​പ്റ്റ​ൻ ഷാ​നി​ദ​ലി ച​ർ​ച്ച സ​മാ​ഹ​രി​ച്ചു. റ​ഹ്​​മ​ത്ത് തി​രു​ത്തി​യാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. അം​ജ​ദ് അ​ലി സ​മാ​പ​ന പ്ര​ഭാ​ഷ​ണ​വും അ​ഷ്ഫാ​ഖ് ഖി​റാ​അ​ത്തും ന​ട​ത്തി. ആ​സി​ഫ് ക​ക്കോ​ടി, ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി, ശി​ഹാ​ബ് കു​ണ്ടൂ​ർ, ബാ​സി​ത് ക​ക്കോ​ടി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.


ത​നി​മ റി​യാ​ദ് സം​ഘ​ടി​പ്പി​ച്ച ഹാ​ജി​മാ​രു​ടെ സ്വീ​ക​ര​ണ യോ​ഗ​ സ​ദ​സ്സ്​


 


Tags:    
News Summary - Reception for Tanima Volunteers and Hajis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.