മക്ക: വിശുദ്ധ ഹജ്ജ് കർമത്തിനായി കേരള മുസ്ലിം ജമാഅത്തിനു കീഴിൽ എസ്.വൈ.എസ്, മർകസ് ഹജ്ജ് സംഘം മക്കയിലെത്തി. ജൂൺ 16നു രാത്രി 10.30ന് ജിദ്ദയിൽ ഇറങ്ങിയ സംഘം പുലർച്ചെ മൂന്നു മണിക്ക് മക്കയിലെത്തി. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, മുഹമ്മദ് അലി സഖാഫി വള്ളിയാട്, അൻവർ സഖാഫി കാന്തപുരം, മൊയ്ദു സഖാഫി (എസ്.വൈ.എസ് ഹജ്ജ് സെൽ കോഓഡിനേറ്റർ), കരീം സഖാഫി മായനാട്, സിദ്ദീഖ് ഹാജി, മുത്തലിബ് സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 150 പേരടങ്ങുന്ന ഹജ്ജ് സംഘമാണ് മക്കയിലെത്തിയത്.
മസ്ജിദുൽ ഹറമിനു സമീപത്തുള്ള അജ് യാദ് മുകാരിം ഹോട്ടൽ കെട്ടിടത്തിലാണ് ഇവർ താമസിക്കുന്നത്. ഈ വാരം അവസാനത്തിൽ മദീനയിലേക്ക് സംഘം യാത്രതിരിക്കും. മക്കയിലെത്തിയ സംഘത്തിന് ഐ.സി.എഫ്, ആർ.എസ്.സി മക്ക ഘടകവും ഹജ്ജ് വളന്റിയർ കോർ അംഗങ്ങളും ചേർന്ന് സ്വീകരണം നൽകി. മുസല്ലയും തസ്ബീഹ് മാലയും നൽകിയാണ് സ്വീകരിച്ചത്.
മക്കയിലെ സ്വീകരണത്തിന് ഹജ്ജ് ചീഫ് അമീർ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി നന്ദി പറഞ്ഞു. സ്വീകരണത്തിന് ഐ.സി.എഫ്, ആർ.എസ്.സി നേതാക്കളായ ഷാഫി ബാഖവി, ഹനീഫ് അമാനി, റഷീദ് വേങ്ങര, അഷ്റഫ് പേങ്ങാട്, ശറഫുദ്ദീൻ വടശ്ശേരി, ജമാൽ മുക്കം, മുഹമ്മദ് മുസ്ലിയാർ, ഷബീർ ഖാലിദ്, ഇമാംഷാ, ഖയ്യൂമു ഖാദിസിയ്യ്, അഹ്മദ് കബീർ, ബഷീർ സഖാഫി, മുഹമ്മദ് അലി വലിയോറ, നൗഫൽ അഹ്സനി, ഹുസൈൻ ഹാജി, ശിഹാബ് എടക്കര, ഫിറോസ് സഅദി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.