ജിദ്ദ: ഹജ്ജിനെത്തിയ കൊണ്ടോട്ടി കാരിമുക്ക് ത്വാഹാ ജുമാമസ്ജിദ് ഖാദി അബ്ദുറഹീം സഖാഫി, മഹല്ല് സെക്രട്ടറി കാരി അബു ഹാജി എന്നിവർക്ക് ജിദ്ദ കാരിമുക്ക് മഹല്ല് പ്രവാസി കമ്മിറ്റി സ്വീകരണം നൽകി. ശറഫിയ്യ ഒ.ഐ.സി.സി ഹാളിൽ ചേർന്ന സംഗമത്തിൽ അലവി ഹാജി അധ്യക്ഷത വഹിച്ചു. കെ.സി. ഹംസ ഉദ്ഘാടനം ചെയ്തു. ദൈവത്തിന്റെ അതിഥികൾക്ക് സ്വീകരണമൊരുക്കാൻ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ മഹല്ല് കമ്മിറ്റിയുടെ പ്രവർത്തനത്തിന് പ്രവാസി കമ്മിറ്റി നൽകുന്ന സഹായവും പിന്തുണയും വിലമതിക്കാനാകാത്തതാണെന്നും കമ്മിറ്റിയുടെ ഇടപെടൽ പ്രശംസനീയമാണെന്നും മഹല്ല് സെക്രട്ടറി അബു ഹാജി പറഞ്ഞു. കാരിമുക്ക് പ്രവാസി കമ്മിറ്റിയുടെ ഓരോ പ്രവർത്തനവും മാതൃകാപരമാണെന്ന് ഖാദി സി. അബ്ദുറഹീം സഖാഫി പറഞ്ഞു. കാരി ഹമീദ് (ബാബു) സ്വാഗതവും കെ.കെ. അബു നന്ദിയും പറഞ്ഞു. കാരി ശംസു, ബഷീർ, പി. അനീസ്, കെ.കെ. ഫിറോസ്, കെ.വി. കബീർ, കെ. ശരീഫ് കാരി, പി. ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.
മക്ക: കണ്ണൂർ ജില്ലയിലെ പൊതുവാച്ചേരി മഹല്ല് കൂട്ടായ്മയായ ജിദ്ദ പി.എം.ആർ.സി പൊതുവാച്ചേരി മഹല്ലിൽനിന്നു വന്ന ഹാജിമാർക്ക് മക്ക അസീസിയയിൽ സ്വീകരണം നൽകി. മഹല്ല് പ്രസിഡൻറ് എൻ. സകരിയ മാസ്റ്ററെ ആദരിച്ചു. മുക്താർ നടുക്കണ്ടി അധ്യക്ഷത വഹിച്ചു. പാച്ചപൊയിൽ അബ്ദുൽ അസീസ് ഹാജി ഉദ്ഘാനം ചെയ്തു. പെരിങ്ങോം കടിഞ്ഞി മഹല്ല് പ്രസിഡൻറ് കുഞ്ഞഹമ്മദ് ഹാജി ഫലകം സമ്മാനിച്ചു. ജി.ഐ.ഒ കണ്ണൂർ ജില്ല പ്രസിഡൻറ് ആയിശ റഹീസ്, ഖാലിദ് (റിട്ട. പൊലീസ് ഇൻസ്പെക്ടർ), അഡ്വ. മശ്ഹൂദ്, അഷ്റഫ്, റഹീസ് വാരം, ഷഫി മുല്ലപ്പുറം, ഖമറു കൊരമ്പള്ളി, സൈനുദ്ദീൻ, ഹാനിസ് മുരിങ്ങോളി എന്നിവർ സംസാരിച്ചു. സലാം കോട്ടൂ സ്വാഗതവും നജുമുദ്ദീൻ മൗലവി നന്ദിയും പറഞ്ഞു. എം.പി. നസീർ, വി.പി. മുത്തസിം, നാദിർ ചിറമ്മൽ, റഹീസ് വാഴയിൽ, സി. ശാമിൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.-
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.