ജിദ്ദ: ചെങ്കടലിലെ 'ഉമ്മഹാത് അൽശൈഖ്' ദ്വീപിൽ ആഡംബര ഹോട്ടലുകളും റിസോർട്ടുകളും നിർമിക്കാൻ രണ്ടു കരാറിൽ റെഡ് സീ കമ്പനി ഒപ്പുവെച്ചു. സൗദി കമ്പനിയും ഒരു സ്വിസ് കമ്പനിയുമായാണ് കരാറുണ്ടാക്കിയിരിക്കുന്നത്. കടൽക്കരകളിലെ റിസോർട്ടുകൾ വികസിപ്പിക്കുന്നതിനുള്ള പുതിയ ഘട്ടത്തിെൻറ തുടക്കമാണ് കരാറുകളെന്ന് റെഡ് സീ കമ്പനി സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു. ഭൂമിക്കടിയിലും മുകളിലും കെട്ടിടങ്ങൾ പണിയും. ജോലിക്കാർക്കായി നിരവധി പാർപ്പിട സൗകര്യങ്ങൾ സ്ഥാപിക്കും. 700ഒാളം ജീവനക്കാർക്ക് ഉയർന്ന നിലവാരമുള്ള സേവന സൗകര്യങ്ങൾ ഉറപ്പാക്കും.
ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കണക്കിലെടുത്താണ് ഉമ്മഹാത് ശൈഖ് ദ്വീപ് ഹോട്ടൽ നിർമിക്കാൻ തെരഞ്ഞെടുത്തിരിക്കുന്നത്. വിമാനത്താവളവും നാല് ഹോട്ടലുകളും തുറന്ന് 2022 അവസാനത്തോടെ ആളുകളെ സ്വീകരിക്കാൻ വേണ്ട പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. 2023 ആദ്യഘട്ടത്തിൽ 12 സ്ഥലങ്ങളിലായി ബാക്കി ഹോട്ടലുകൾ കൂടി തുറക്കും. 2030ഒാടെ 22 ദ്വീപുകളിലും കടൽക്കരകളിലുമായി 50 ഹോട്ടലുകളും 1,300 താമസകെട്ടിടങ്ങളും നിർമിക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.