ദമ്മാം: അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ വെള്ളാട്, ആലക്കോട്, മുക്കിടിക്കാട്ടിൽ ജോൺ - െസലിൻ ദമ്പതികളുെട മകൾ ജോമി ജോൺ സെലിെൻറ (28) മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.
മൂന്നുവർഷമായി നഴ്സായി ജോലിനോക്കുന്ന ജോമി രണ്ടുമാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിെച്ചത്തിയത്. അവിവാഹിതയാണ്. ബുധനാഴ്ച രാവിലെ ജോമിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ആശുപത്രിയിലെ ഒാപറേഷൻ തിയറ്ററിന് സമീപമുള്ള ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്്. ഒാപറേഷൻ തിയറ്ററിൽനിന്ന് രോഗികളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്നെടുത്ത് കടുത്ത അളവിൽ കുത്തിവെച്ചതാണ് മരണകാരണമെന്നാണ് കരുതുന്നത്.
പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ മറ്റ് അടയാളങ്ങളൊന്നുമില്ലെന്നാണ് പൊലീസ് റിപ്പോർട്ട്്. അതേസമയം, ദുരൂഹതകൾക്കുള്ള മറുപടി ലഭിക്കാൻ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യെപ്പട്ടിട്ടുണ്ട്. ആത്മഹത്യ ചെയ്യാൻ മാത്രമുള്ള കാര്യമായ പ്രശ്നങ്ങളൊന്നും ജോമിക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്്. ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലയക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് കുടുംബം ഉത്തരവാദപ്പെടുത്തിയ സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.