റിയാദ്: ഇൻഷുറൻസ് ഇല്ലാതെ വാഹനം വാടകക്ക് നൽകിയാൽ 3,000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി പൊതുഗതാഗത അതോറിറ്റി.
വാഹനങ്ങൾ വാടകക്കെടുക്കുന്നതിനും കൊടുക്കുന്നതിനുമുള്ള പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ചട്ടങ്ങളിലെ കരട് ഭേദഗതികളിലാണ് ഈ നിർദേശം ചേർത്തിട്ടുള്ളത്.
സാധുവായ ഡ്രൈവിങ് ലൈസൻസുള്ള എല്ലാ ഗുണഭോക്താക്കൾക്കും ഇൻഷുറൻസ് പരിരക്ഷയുള്ള വാഹനങ്ങൾ വേണം വാടകക്ക് നൽകേണ്ടത്. ചട്ടങ്ങളിലെ ലംഘനങ്ങളുടെയും പിഴകളുടെയും പട്ടികയിലെ ലംഘനം 58 ഇന ഭേദഗതികൾ നിർദേശിക്കുന്നു. ഇൻഷുറൻസ് കവറേജ് ഇല്ലാതെ ഏതെങ്കിലും വാഹനം വാടകക്ക് കൊടുക്കുന്ന പ്രവർത്തനങ്ങളിൽ കമ്പനികൾക്ക് 3,000 റിയാൽ പിഴ ചുമത്തപ്പെടും.
ഇൻഷുറൻസ് പരിരക്ഷയില്ലാതെ വാഹനം വാടകക്ക് നൽകുന്നതുമൂലം ഉണ്ടാകുന്ന ൻ അപകടങ്ങളുടെഉത്തരവാദിത്തം വാടക സ്ഥാപനം വഹിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.