ജിദ്ദ: റെൻറ് എ കാർ മേഖലയിലെ ജോലികൾ സ്വദേശികൾക്ക് പരിമിതപ്പെടുത്താൻ തൊഴിൽ സാമൂഹ്യ^വികസന മന്ത്രാലയം നടപടി തുടങ്ങി. വിദേശികൾക്ക് പകരം സ്വദേശികൾക്ക് ജോലി നൽകുന്നതിന് മന്ത്രാലയം നടത്തിവരുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് സ്വദേശിവത്കരണ നടപടികൾ. തൊഴിലന്വേഷകരായ സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസരമുണ്ടാക്കുകയും റെൻറ് എ കാർ മേഖയിലെ നിയമ ലംഘനങ്ങളും ഇല്ലാതാക്കുകയുമാണ് ലക്ഷ്യം. തീരുമാനം നടപ്പിലാക്കുന്നതിെൻറ മുന്നോടിയായി അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കാൻ റെൻറ് എ കാർ മേഖലയിലെ വിദഗ്ധരോടും ഇതുമായി ബന്ധപ്പെട്ടവരോടും തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മആൻ ലിൽ കരാർ (തീരുമാനത്തിന് ഒന്നിച്ച്) എന്ന വെബ് പോർട്ടലിലൂടെ വിവരമറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശികളായ നിരവധി പേർ റെൻറ് എ കാർ രംഗത്ത് ജോലി ചെയ്തു വരുന്നുണ്ട്. സ്വദേശിവത്കരണം ക്രമാനുഗതമായി നടപ്പിലാക്കുന്നതിലൂടെ രാജ്യത്തെ തൊഴിലില്ലായ്മ കുറക്കാനും സ്വദേശിവത്കരണ അനുപാതം ഉയർത്താനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
തീരുമാനം നടപ്പിലാക്കുന്നതിെൻറ മുന്നോടിയായാണ് റെൻറ് എ കാർ മേഖലയിലെ ആളുകളുടെ അഭിപ്രായം തൊഴിൽ മന്ത്രാലയം തേടിയിരിക്കുന്നത്. മആൻ ലിൽ കരാർ എന്ന വെബ് പോർട്ടൽ മന്ത്രാലയത്തിെൻറ സേവനങ്ങൾ മികച്ചതാക്കുന്നതിനായി തൊഴിൽ മന്ത്രാലയം അടുത്തിടെ ആരംഭിച്ചതാണ്.
അതേ സമയം, മൊബൈൽ മേഖല, കച്ചവട മാളുകളിലെ ജോലി എന്നിവക്ക് പിന്നാലെ റെൻറ് എ കാർ മേഖലയിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കുന്നതോടെ ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശികൾക്ക് ജോലി നഷ്ടപ്പെടും. ഇക്കഴിഞ്ഞ ദിവസമാണ് റെൻറ് എ കാർ, ടാക്സി മേഖലയിൽ സൗദിവത്കരണ നടപടികൾ ത്വരിതപ്പെടുത്താൻ തൊഴിൽ മന്ത്രാലയവും പൊതുഗതാഗത അതോറിറ്റിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
ടാക്സി, റെൻറ് എ കാർ മേഖലയിൽ 46000 ത്തിലധികം തൊഴിലവസരങ്ങൾ ഉടനെയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഭാവിയിൽ പൊതുഗതാഗത രംഗത്ത് സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾക്കും വഴിവെക്കും. ഇതിനാവശ്യമായ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കാനാണ് ഇരുവകുപ്പുകളും ധാരണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.