ഇന്ത്യയുടെ 72ാമത് റിപ്പബ്ലിക്ദിനാഘോഷ വേളയിൽ സൗദി അറേബ്യയിലെ പടിഞ്ഞാറൻ മേഖലയിൽ താമസിക്കുന്ന മുഴുവൻ ഇന്ത്യൻ പൗരന്മാർക്കും ആശംസകൾ നേരുന്നു. സാമ്പത്തിക, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ ഇന്ത്യയും സൗദി അറേബ്യയും നൂറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദപരമായ ബന്ധമാണ് നിലനിൽക്കുന്നത്. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ഇടക്കിടെയുള്ള സന്ദർശനങ്ങളും വിവരകൈമാറ്റങ്ങളും വഴി അടുത്ത കാലത്തായി എല്ലാ മേഖലകളിലുമുള്ള ഉഭയകക്ഷിബന്ധം പുതിയ ഉയരങ്ങളിലെത്തുകയും ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാരപങ്കാളിയാണ് സൗദി അറേബ്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2019-20ൽ 33 ശതകോടി യു.എസ് ഡോളർ മറികടന്നു.
കോവിഡ് മഹാമാരിയെത്തുടർന്ന് വലിയ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദിെൻറ കൃത്യമായ നിർദേശങ്ങളോടെ സൗദിയിലെ പടിഞ്ഞാറൻ മേഖലയിലുള്ള ഇന്ത്യൻ സമൂഹത്തിന് സാധ്യമായ ഏറ്റവും മികച്ച കോൺസുലർ, ക്ഷേമകാര്യ സേവനങ്ങൾ ഉറപ്പാക്കാൻ ജിദ്ദ കോൺസുലേറ്റ് ആത്മാർഥമായും ഉത്സാഹത്തോടെയും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യക്കാർക്ക് രാജ്യത്ത് താമസിക്കാനും ജോലിചെയ്യാനും അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിന് സൗദി ഭരണാധികാരികളായ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ആത്മാർഥമായ നന്ദി അറിയിക്കുന്നു. ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള കോൺസുലേറ്റിെൻറ ശ്രമങ്ങളിൽ എല്ലായ്പ്പോഴും മികച്ച സഹായം നൽകിയ സൗദി അറേബ്യയുടെ വിദേശകാര്യ, തൊഴിൽ, ആഭ്യന്തര മന്ത്രാലയങ്ങൾ, ജവാസത്ത്, തർഹീൽ, മറ്റ് ഏജൻസികൾ എന്നിവയോടുള്ള നന്ദി അറിയിക്കുന്നു.
എല്ലാത്തിനുമുപരി ഇന്ത്യയുടെയും സൗദി അറേബ്യയുടെയും വളർച്ചക്കും വികാസത്തിനും ഒപ്പം ഇന്ത്യ-സൗദി ബന്ധം ശക്തിപ്പെടുത്തുന്നതിനായി കഠിനാധ്വാനം ചെയ്യുകയും മികച്ച സംഭാവന അർപ്പിക്കുകയും ചെയ്യുന്ന സൗദി അറേബ്യയിലെ മുഴുവൻ ഇന്ത്യക്കാർക്കും നന്ദി പറയുന്നു. കോൺസുലേറ്റിെൻറ പ്രവർത്തനങ്ങൾക്കും പരിശ്രമങ്ങൾക്കും മുഴുവൻ ഇന്ത്യക്കാരുടെയും പിന്തുണ തുടർന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
വൈ. സാബിർ. ആക്ടിങ് കോൺസൽ ജനറൽ ഇന്ത്യൻ കോൺസുലേറ്റ്, ജിദ്ദ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.