എ​സ്.​ഐ.​സി യാം​ബു സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ​ജാ​ലി​ക​യി​ൽ അ​ബ്​​ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി സം​സാ​രി​ക്കു​ന്നു

റി​പ്പ​ബ്ലി​ക് ദി​നം; എ​സ്.​ഐ.​സി ‘മ​നു​ഷ്യ​ജാ​ലി​ക 2024’ സം​ഘ​ടി​പ്പി​ച്ചു


യാം​ബു: ഇ​ന്ത്യ​ന്‍ റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെ​ന്റ​ർ (എ​സ്.​ഐ.​സി) യാം​ബു സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ല്‍, ‘രാ​ഷ്ട്ര​ര​ക്ഷ​ക്ക് സൗ​ഹൃ​ദ​ത്തി​​ന്റെ ക​രു​ത​ല്‍’ എ​ന്ന പ്ര​മേ​യ​ത്തി​ൽ മ​നു​ഷ്യ​ജാ​ലി​ക സം​ഘ​ടി​പ്പി​ച്ചു.

യാം​ബു നൂ​റു​ൽ ഹു​ദ മ​ദ്റ​സ ഹാ​ളി​ൽ എ​സ്.​ഐ.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​സ്ത​ഫ മൊ​റ​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഷ​ഫീ​ഖ് ഹു​സൈ​ൻ ഹു​ദ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൂ​ർ ദാ​രി​മി റി​പ്പ​ബ്ലി​ക് ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജോ.​സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​പി.​എ. ക​രീം താ​മ​ര​ശ്ശേ​രി, എ​സ്.​ഐ.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദീ​ൻ ഒ​ഴു​കു​ർ, കെ.​എം.​സി.​സി യാം​ബു സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് നാ​സ​ർ ന​ടു​വി​ൽ, ഒ.​ഐ.​സി.​സി ജി​ദ്ദ റീ​ജ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​സ്‌​ക്ക​ർ വ​ണ്ടൂ​ർ, നി​ഷാ​ദ് തി​രൂ​ർ, അ​ബ്​​ദു​റ​ഹീം ക​രു​വ​ന്തു​രു​ത്തി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ച​ട​ങ്ങി​ൽ പ്ല​ക്കാ​ർ​ഡ് പ്ര​ദ​ർ​ശ​നം ന​ട​ത്തി.

പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന എ​സ്.​ഐ.​സി​യു​ടെ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന മു​ഹ​മ്മ​ദ് കു​ഞ്ഞി ത​ളി​പ്പ​റ​മ്പി​നു​ള്ള ഉ​പ​ഹാ​രം ഡോ. ​ഷ​ഫീ​ഖ് ഹു​സൈ​ൻ ഹു​ദ​വി ന​ൽ​കി. മു​ഹ​മ്മ​ദ് ദാ​രി​മി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. എ​സ്.​ഐ.​സി യാം​ബു സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി സ​ൽ​മാ​ൻ ക​ണ്ണൂ​ർ സ്വാ​ഗ​ത​വും ഷ​ഫീ​ഖ് നി​ല​മ്പൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഹ​നീ​ഫ ഒ​ഴു​കൂ​ർ, റ​ഫീ​ഖ് ക​ടു​ങ്ങ​ല്ലൂ​ർ, മൂ​സാ​ൻ ക​ണ്ണൂ​ർ, ഹ​സ്സ​ൻ കു​റ്റി​പ്പു​റം, മു​ഹ​മ്മ​ദ്കു​ഞ്ഞി ക​ണ്ണൂ​ർ, നൗ​ഫ​ൽ ഒ​റ്റ​പ്പാ​ലം, ശി​ഹാ​ബു​ദ്ദീ​ൻ, സ​ഹ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ, വി​ഖാ​യ വ​ള​ന്റി​യ​ര്‍മാ​ര്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Republic Day; SIC organizes 'Manushyajalika 2024'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.