റിയാദ്: അസുഖബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശി കുന്നുംപുറത്ത് പുതിയ പുറയിൽ ഖദീജ മൻസിൽ മമ്മു (59) ആണ് റിയാദ് എക്സിറ്റ് അഞ്ചി കിങ്ഡം ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ചയായി ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു. ഇന്ന് ഉച്ചക്ക് 12 ഓടെയായിരുന്നു അന്ത്യം. പിതാവ് ആശുപത്രിയിലായത് അറിഞ്ഞ് മകൻ ഷഹൽ നാട്ടിൽനിന്ന് സന്ദർശന വിസയിൽ ഇന്ന് രാവിലെ റിയാദിലെത്തിയിരുന്നു.
ആശുപത്രിയിലെത്തി പിതാവിനെ കണ്ട് മകൻ റൂമിലേക്ക് മടങ്ങിയശേഷമായിരുന്നു മരണം. ഹുസ്സൻ-ആയിശുമ്മ ദമ്പതികളുടെ മകനാണ് മരിച്ച മമ്മു. ഭാര്യ: സാബിറ, ഷഹലിനെ കൂടാതെ അസ്ന എന്ന മകളുമുണ്ട്. മമ്മുവിന്റെ സഹോദരൻ റഫീഖ് റിയാദിലുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റഫീഖിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.