റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) കുടുംബസംഗമം സംഘടിപ്പിച്ചു. സൗദി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് സുൽത്താനയിൽ ‘റിയ കണക്ട് -2024’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇരുന്നൂറിലധികം അംഗങ്ങൾ പങ്കെടുത്തു. സെക്രട്ടറി ടി.എൻ.ആർ. നായർ ഉദ്ഘാടനം ചെയ്തു.
കായികമത്സരങ്ങളോടെ ആരംഭിച്ച പരിപാടികൾക്ക് ഉമർകുട്ടി, നിഖില്‍ മോഹൻ എന്നിവർ നേതൃത്വം നൽകി. റിയാദിലെ പ്രശസ്ത സൈക്കോളജി ലൈഫ് കോച്ച് സുഷമ ഷാൻ അവതരിപ്പിച്ച ക്ലാസ് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ അറിവ് പകരുന്നതായിരുന്നു.ശ്രോതാക്കളുടെ മനം കവർന്ന കലാസന്ധ്യയും ഒരുക്കി.
ഉപദേശക സമിതി അംഗം ഡെന്നി ഇമ്മട്ടി നയിച്ച ബോധവത്കരണ ക്ലാസ് നോർക്ക കാർഡ്, പ്രവാസി പെൻഷൻ എന്നിവയിലെ സംശയനിവാരണത്തിന് ഉതകുന്നതായിരുന്നു. റിയയുടെ മുതിർന്ന അംഗം ഇബ്രാഹിം സുബ്ഹാൻ, പൂർവകാല ഭാരവാഹികളായ ബാലചന്ദ്രൻ, പോൾ, മോഹൻ, ഏലിയാസ്, വിജയൻ, സ്വപ്ന മഹേഷ് എന്നിവർ ആശംസകൾ നേർന്നു. കലാ സാംസ്കാരിക വിഭാഗം കൺവീനർ മഹേഷ് മുരളീധരന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടികൾക്ക് അബ്ദുസ്സലാം, രാജേഷ് കുമാര്‍, ക്ലീറ്റസ്, ബിജു, അരുണ്‍ കുമരൻ, ബിനു, കിഷോര്‍, ഷാൻ ബാലന്, ജുബിൻ, സൂരജ് വത്സല, സൂരജ് വിൻസൻറ് എന്നിവർ നേതൃത്വം നൽകി. നീതു രതീഷ് മുഖ്യ അവതാരകയായിരുന്നു. വിഭവസമൃദ്ധമായ അത്താഴത്തോടെ പരിപാടികൾ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.