റിയാദ്: ‘ഇസ്ലാം ധാർമികതയുടെ വീണ്ടെടുപ്പിന്’ പ്രമേയത്തിൽ റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) സംഘടിപ്പിച്ച കാമ്പയിൻ സമാപിച്ചു. ഏരിയ പ്രചാരണ സംഗമങ്ങൾ പൂർത്തിയായി. ബത്ഹ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര ഉദ്ഘാടനം ചെയ്തു. അമീൻ മുഹമ്മദ് പുളിക്കൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജനറൽ കൺവീനർ ജഅഫർ പൊന്നാനി, അനീസ് എടവണ്ണ, ആരിഫ് കക്കാട് തുടങ്ങിയവർ സംസാരിച്ചു. പ്രസിഡൻറ് ബഷീർ കുപ്പോടൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് ചൂരിയോട് സ്വാഗതവും യാസർ അറഫാത്ത് നന്ദിയും പറഞ്ഞു.
മലാസ് ഏരിയ സംഗമത്തിൽ സെക്രട്ടറി മുസ്തഫ തിരൂർ അധ്യക്ഷത വഹിച്ചു. അബ്ദുല്ല അൽഹികമി മുഖ്യപ്രഭാഷണം നിർവഹിച്ചു. നസീം വേങ്ങര, നബീൽ പയ്യോളി, ഷഹജാസ് പയ്യോളി, ഷാഫി തിരുവനന്തപുരം തുടങ്ങിയവർ സംസാരിച്ചു. ഉലയ ഏരിയ സംഗമത്തിൽ പ്രസിഡൻറ് മുസ്തഫ അധ്യക്ഷത വഹിച്ചു. യൂസുഫ് ശരീഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു. നൗഷാദ് അരീക്കോട്, അനീസ് എടവണ്ണ, യാസർ അറഫാത്ത്, ഉബൈദ് തച്ചമ്പാറ, റിയാസ് ചൂരിയോട്, ഷഹജാസ് പയ്യോളി തുടങ്ങിയവർ സംസാരിച്ചു.
ശിഫ ഏരിയ സംഗമത്തിൽ സെക്രട്ടറി അബ്ദുറഹ്മാൻ വയനാട് അധ്യക്ഷത വഹിച്ചു. അബ്ദുല്ല അൽഹികമി മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രസിഡൻറ് ഉമർ ഫാറൂഖ്, ജാഫർ പൊന്നാനി, ബഷീർ കുപ്പൊടാൻ, അനീസ് എടവണ്ണ, ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. റൗദ -നസീം ഏരിയ സംഗമത്തിൽ പ്രസിഡൻറ് അബ്ദുറഹീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമീൻ ബിസ്മി സ്വാഗതം പറഞ്ഞു. ഉമർ ശരീഫ്, ഉബൈദ് തച്ചമ്പാറ, അഷ്റഫ് തേനാരി, അനീസ് എടവണ്ണ, നൗഷാദ് കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.