റിയാദ്: വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് മദ്റസ എജുക്കേഷന്‍ ബോര്‍ഡിന്റെ കീഴില്‍ റിയാദ് ഇസ്ലാഹി സെേൻറഴ്സ് കോഓഡിനേഷന്‍ കമ്മിറ്റി (ആര്.ഐ.സി.സി) എജുക്കേഷൻ വിങ് നടത്തുന്ന മദ്റസകളിലെ 2022-23 അധ്യയന വർഷത്തെ അഞ്ചാം ക്ലാസ് പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നസീം മദ്റസത്ത് അബ്ദുല്ലാഹ് ഇബ്നു മസ്ഊദിലെ വിദ്യാർഥിനി ആയിഷാ നൗഷാദ് 99.67 ശതമാനം മാർക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. പട്ടിമറ്റം സ്വദേശികളായ എന്‍.എം. നൗഷാദ്, സുമയ്യ ദമ്പതികളുടെ മകളാണ് ഈ മിടുക്കി.
ഇതേ മദ്റസയിലെ ആയിഷ മെയ്സ 96.5 ശതമാനം മാർക്കോടെ രണ്ടാം റാങ്കും നേടി. മലസ് സലഫീ മദ്റസയിലെ വിദ്യാർഥിനി ഫർഹീൻ ഫിനോജ് 94.83 ശതമാനം മാർക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി. വേങ്ങര സ്വദേശികളായ മുഹമ്മദ് നസീം, മറിയ ദമ്പതികളുടെ മകളാണ് ആയിഷ മെയ്സ. തലശ്ശേരി സ്വദേശികളായ ഫിനോജ് അബ്ദുല്ലയുടേയും ശഹനാസിന്റേറയും മകളാണ് ഫർഹീൻ ഫിനോജ്.
റിയാദിലെ മൂന്ന് ഏരിയകളിലായി നസീം മദ്റസത്തു അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്, മലസ് സലഫി മദ്റസ, സുലൈ മദ്റസത്തു തൗഹീദ് എന്നിവ വെള്ളി, ശനി ദിവസങ്ങളിലായാണ് പ്രവർത്തിക്കുന്നത്. ദാറുല്‍ ഫിത്റ ഇസ്ലാമിക് പ്രീ-സ്കൂളിൽ ആഴ്ചയില്‍ അഞ്ചു ദിവസവും ക്ലാസുകള്‍ നടക്കുന്നുണ്ട്. സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തെ മദ്റസയിലേക്കുള്ള അഡ്മിഷന് തുടരുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0508157415, 0502261480, 0500373783 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. റിസൽട്ട് പ്രഖ്യാപന യോഗം ഉന്നത വിജയം നേടിയ എല്ലാവരെയും അനുമോദിച്ചു. എജുക്കേഷന്‍ വിങ് ചെയര്മാന് എന്‍ജി. അബ്ദുറഹീം, ജനറല്‍ കണ്‍വീനര്‍ അബ്ദുല്ലത്തീഫ് കടുങ്ങല്ലൂര്‍, കണ്‍വീനര്‍മാരായ നസീഹ് കോഴിക്കോട്, മുഹ് യ്ദ്ദീന് അരൂര്‍, അജ്മല്‍ കള്ളിയന്‍, അബ്ദുല്ല അൽ ഹികമി, ഷുക്കൂർ ചക്കരക്കൽ, ആഷിഖ് അൽ ഹികമി എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.