റിയാദ്: റിയാദിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ ‘റിമാലി’ന്റെ വനിത വിങ് മലപ്പുറത്ത് ‘സാന്ത്വനം, പരിചരണം’ വിഷയത്തിൽ ഇൽമുന്നീസ മഞ്ചേരിയുടെ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പട്ടർക്കടവ് മസ്ജിദുൽ തൗബ ഹാളിൽ നടന്ന പരിപാടിയിൽ കുടുംബിനികളും വിദ്യാർഥിനികളും പങ്കെടുത്തു. 400ഓളം രോഗികളെ ഉൾപ്പെടുത്തി നടക്കുന്ന റിമാൽ സാന്ത്വനം പദ്ധതിയിൽ വനിത അംഗങ്ങളുടെ പ്രവർത്തനം വിപുലമാക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.
സ്വന്തം വീടുകളിലും അയൽപക്കങ്ങളിലും രോഗങ്ങൾകൊണ്ട് കഷ്ടപ്പെടുന്നവർക്ക് പരിചരണവും കുടുംബങ്ങൾക്ക് മാനസിക പിന്തുണയും നൽകേണ്ട മാർഗങ്ങൾ ക്ലാസ് നടത്തിയ ഇൽമുന്നിസ മഞ്ചേരി, എ.വി. ഷറഫുന്നിസ എന്നിവർ വിവരിച്ചു. സുഹറാബി പട്ടർക്കടവൻ സംസാരിച്ചു. ആമിന സലാം പ്രാരംഭ പ്രാർഥന നിർവഹിച്ചു. ഷജീല സാലിം, മൈമൂന ബഷീർ, സുനീറ മജീദ്, മുനീറ മുഹമ്മദലി, സജ്ന റഷീദ്, മജീദ് മൂഴിക്കൽ, ഉമർ ഉമ്മത്തൂർ, സലാം കോഡൂർ എന്നിവർ നേതൃത്വം നൽകി. പട്ടർകടവൻ മുഹമ്മദലി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.