മലപ്പുറം: റിയാദിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ 'റിമാൽ' കഴിഞ്ഞ15 വർഷമായി നടത്തുന്ന 'റിമാൽ സാന്ത്വനം' ജീവകാരുണ്യപദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. ഇതിന്റെ ഭാഗമായി മലപ്പുറം മുനിസിപ്പാലിറ്റിയിലും തൊട്ടടുത്ത ഒമ്പത് പഞ്ചായത്തുകളിലുമുള്ള 300 ലധികം നിർധനരും ഏറ്റവും അർഹരുമായ നിത്യരോഗികളെ വീടുകൾ സന്ദർശിച്ച് ധനസഹായം നൽകി.
ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികളുംഅർബുദം, പക്ഷാഘാതം മുതലായവ മൂലം കഷ്ടപ്പെടുന്നവരുമാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുന്നത്. ഓരോ രോഗിയോടും ബന്ധുക്കളോടും നേരിട്ട് സംവദിച്ച് അവരുടെ മറ്റാവശ്യങ്ങൾകൂടി മനസ്സിലാക്കി കഴിയുന്ന സേവനങ്ങൾ ചെയ്യുന്നതും സാന്ത്വനം പദ്ധതിയുടെ ഭാഗമായി നിർവഹിക്കുന്നു. ഭീമമായ ചെലവുവരുന്ന വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരാകുന്ന നിർധനരായ രോഗികൾക്ക് സാഹായം, റിയാദിൽ മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് നിശ്ചിത കാലയളവിലേക്ക് പ്രതിമാസ സഹാ
യം, രോഗികളായി മടങ്ങിവന്നവർക്ക് തുടർചികിത്സക്കുള്ള സഹായം, വൃക്കരോഗ നിർണയ ക്യാമ്പ് അടക്കം രോഗ പ്രതിരോധത്തിനുള്ള ബോധവത്കരണ പരിപാടികൾ തുടങ്ങിയവയാണ് റിമാലിന്റെ ഈ മേഖലയിലുള്ള മറ്റ് പ്രവർത്തനങ്ങൾ. റിയാദിലെ പ്രവാസികളുടെ ആരോഗ്യ, തൊഴിൽ, നിയമ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതോടൊപ്പം നാട്ടിലും പ്രവാസികൾ നേരിടുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങളാണ് 'റിമാൽ' നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.