റിയാദ്: പ്രവാസം അവസാനിച്ച് മടങ്ങുന്ന റിയാദ് മലപ്പുറം കൂട്ടായ്മ (റിമാൽ) ഉപദേശക സമിതി അംഗവും സ്ഥാപക നേതാവുമായ അസ്ഹർ പുള്ളിയിലിന് പ്രവർത്തകർ യാത്രയയപ്പ് നല്കി. മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതത്തിൽ മാധ്യമ, മത, സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമാണ് അദ്ദേഹം. ബത്ഹയിലെ റിമാൽ ഓഫിസില്‍ നടന്ന ചടങ്ങിൽ സെക്രട്ടറി മുഹമ്മദ് പൊന്മള അധ്യക്ഷത വഹിച്ചു. സി.കെ. അബ്ദുറഹ്മാന് സ്വാഗതവും ഉമ്മന്‍ ഉമ്മത്തൂർ നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡൻറ് ജാഫര്‍ കിളിയണ്ണി റിമാലിെൻറ ഉപഹാരം അസ്ഹർ പുള്ളിയിലിന് കൈമാറി. മുസമ്മിൽ കാളമ്പാടി, സാജു മൻസൂർ, നൗഫൽ ബാവ, റഷീദ് കപ്പൂർ, ഷുക്കൂര്‍ പുള്ളിയിൽ, ഉമര്‍ മേൽമുറി, അർഷദ് ഇരുമ്പൂഴി തുടങ്ങിയവർ സംസാരിച്ചു. റിമാൽ തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്നും തുടര്‍ന്നും റിമാലിെൻറ നാട്ടില്‍ പ്രവർത്തിച്ചുവരുന്ന കമ്മിറ്റിയുമായി സജീവ സഹകരണമുണ്ടാകുമെന്നും അസ്ഹർ പുള്ളിയിൽ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.