ബ്രിട്ടീഷ്​ പ്രധാനമന്ത്രി റിഷി സുനക്​ റിയാദിലെത്തി

റിയാദ്​: ബ്രിട്ടീഷ്​ പ്രധാനമന്ത്രി റിഷി സുനക്​ റിയാദിലെത്തി. വ്യാഴാഴ്​ച ​രാത്രിയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായി അമീർ മുഹമ്മദ്​ ബിൻ സൽമാനുമായി കൂടിക്കാഴ്​ച നടത്തി. നേരത്തെ ഇസ്രായേലിലെത്തി പ്രസിഡൻറ്​ ​ഇസാക്​ ഹെർസോഗിനെയും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെയും കണ്ട ശേഷമാണ്​ സൗദിയിലേക്ക്​ പുറപ്പെട്ടത്​. ഈ സാഹചര്യത്തിൽ ഏറെ രാഷ്​ട്രീയപ്രാധാന്യമുള്ളതാണ്​ റിയാദ്​ സന്ദർശനവും കൂടിക്കാഴ്​ചയും.

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട്​ ബ്രിട്ടീഷ്​ വക്താവ്​ പറഞ്ഞത്​ പശ്ചിമേഷ്യയിൽ സൗദി അറേബ്യ തങ്ങളുടെ ഒരു സുപ്രധാന പങ്കാളിയാണെന്നാണ്​. ഹമാസി​െൻറ ആക്രമണത്തിന് ശേഷം ഗസ്സയിലേക്ക് മനുഷ്യത്വപരമായ സഹായങ്ങളെത്തിക്കാൻ നടപടിയുണ്ടാകണമെന്ന്​ ആവശ്യപ്പെട്ട സുനക്​ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലി​െൻറ അവകാശത്തെ ലണ്ടൻ പിന്തുണയ്ക്കുന്നുവെന്നും പറഞ്ഞിരുന്നു. വിമാനത്താവളത്തിൽ റിയാദ്​ ഡപ്യൂട്ടി ഗവർണർ ഇബ്രാഹിം ബിൻ മുഹമ്മദ്​ അൽ സുൽത്താനാണ്​ സുനകിനെ സ്വീകരിക്കാനെത്തിയത്​.

Tags:    
News Summary - Rishi sunak reached in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.