റിയാദ്: കരിപ്പൂരിലേക്ക് തിങ്കളാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം യാത്രതിരി ച്ചത് ചൊവ്വാഴ്ച വൈകുന്നേരം. വിമാനം റീ ഷെഡ‍്യൂള്‍ ചെയ്തതോടെ പതിനെട്ട് മണിക്കൂറാണ് വൈകിയത്. തിങ്കളാഴ്ച രാ ത്രി 11.45ന് റിയാദില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകിയത്.
ചൊവ്വാഴ്ച രാവിലെ കരിപ്പൂരില്‍ എത്തേണ്ടിയിരുന്നു. എന്നാല്‍ വിമാനം റീ ഷെഡ്യൂള്‍ ചെയ്തതാണ് കാലതാമസമുണ്ടാക്കിയതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജര്‍ പറഞ്ഞു. വിമാനം വൈകിയതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലേറെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.
റമദാന്‍ വ്രതമുണ്ടായിരുന്നവരടക്കം അത്താഴത്തിന് പ്രയാസപ്പെട്ടു. രാവിലെ ഏഴിനാണ് ഇവര്‍ക്ക് ഭക്ഷണമെത്തിച്ചത്. വിമാനം ഒടുവില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കരിപ്പൂരിലേക്ക് പുറപ്പെട്ടു. മറ്റു വിമാന സര്‍വീസുകള്‍ക്കൊന്നും ഇതുവരെ മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.