റിയാദ്: റിയാദ് സയ്യിദ് കൂട്ടായ്മ (ആർ.എസ്.കെ) അംഗങ്ങളുടെയും കുടുംബങ്ങളുടെയും സർഗവാസന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിക്കുന്ന ഡിജിറ്റൽ മാഗസിൻ ‘ആർ.എസ്.കെ ഇൻസൈറ്റ്’ കേരളപ്പിറവി ദിനത്തിൽ പ്രകാശനം ചെയ്തു. ബത്ഹയിലെ ലുഹ മാർട്ട് ഓഡിറ്റോറിയത്തിൽ മുൻ പ്രസിഡൻറും നിലവിൽ ഉപദേശകസമിതി അംഗവുമായ ഹസ്സൻ പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് സൈദ് മുഹമ്മദ് തങ്ങൾ കരുവന്തിരുത്തി അധ്യക്ഷത വഹിച്ചു. പ്രസാധക സമിതി്യംഗങ്ങളായ ശിഹാബ് തങ്ങൾ എടക്കര, സയ്യിദ് ജിഫ്രി കാപ്പാട്, ജാഫർ തങ്ങൾ ചാവക്കാട്, ഫൈസൽ ബാഹസ്സൻ, ശഹീർ തങ്ങൾ എന്നിവർ സംസാരിച്ചു. ജാഫർ തങ്ങൾ കോളിക്കൽ സ്വാഗതവും ശാഹിദ് തങ്ങൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.