ജിദ്ദ: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ ‘റിയാദ് എയർ’ 2025 ആദ്യം സർവിസ് ആരംഭിക്കും.
കമ്പനി ആദ്യത്തെ വൈഡ് ബോഡി വിമാനം ഏറ്റുവാങ്ങുകയും അന്താരാഷ്ട്ര യാത്ര ആരംഭിക്കുകയും ചെയ്യുമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ടോണി ഡഗ്ലസ് അറിയിച്ചു. ‘ഈസ്റ്റ് ഇക്കണോമിക്’ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനി വാങ്ങുന്ന വിമാനങ്ങളുടെ ആദ്യ ഓർഡറുകൾ ഉടൻ പ്രഖ്യാപിക്കും.
ഈ രംഗത്തെ ഏറ്റവും വലിയ ഒാർഡറായിരിക്കും റിയാദ് എയറിേൻറത്. സൗദി തലസ്ഥാന നഗരത്തിെൻറ പേരിനെ പ്രതിനിധാനംചെയ്യുന്ന ഒരു ലോകോത്തര ബ്രാൻഡ് വിമാനക്കമ്പനി എന്ന അഭിലാഷത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കും ഇത്. ലോകത്തുടനീളം കമ്പനി വ്യാപരിക്കുമെന്നും ടോണി ഡഗ്ലസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.