റിയാദ്: ‘ഗൾഫ് മാധ്യമ’വും ‘മി ഫ്രൻഡ്’ ആപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ‘റിയാദ് ബീറ്റ്സ്’ മഹോത്സവത്തിെൻറ പ്രവേശന ടിക്കറ്റുകളുടെ വിൽപന ആരംഭിച്ചു. സൗദിയിൽനിന്നുള്ള ലോകകേരള സഭാംഗവും ഇൻറർനാഷനൽ ബിസിനസ് കോച്ചും സാമൂഹികപ്രവർത്തകനുമായ ഇബ്രാഹിം സുബുഹാനാണ് ആദ്യ ടിക്കറ്റ് (റെഡ് കാർപ്പറ്റ്-ഫാമിലി) ഗൾഫ് മാധ്യമം റെസിഡൻറ് മാനേജർ സലീം മാഹിയിൽനിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചത്.
ഈ മാസം 29 ന് വെള്ളിയാഴ്ച വൈകീട്ട് ആറ് മുതൽ റിയാദ് നഗരഹൃദയമായ മലസിൽ ലുലു ഹൈപർമാർക്കറ്റിെൻറ ഓപൺ ടെറസിൽ വേദിയൊരുങ്ങുന്ന സംഗീതകലോത്സവത്തിൽ മലയാളത്തിെൻറ പ്രിയപ്പെട്ട ഗായകർക്കും കോമഡി ആർട്ടിസ്റ്റുകൾക്കും പുറമെ പ്രശസ്ത നടി ഭാവനയാണ് മുഖ്യാതിഥി. മിഥുൻ രമേശ് അവതാരകനാകും. രമേശ് പിഷാരടി, വിധു പ്രതാപ്, ആൻ ആമി, ജാസിം ജമാൽ, ആശ്വന്ത് അനിൽ കുമാർ, ശിഖ പ്രഭാകർ തുടങ്ങിയ കലാകാരന്മാരുടെ വിവിധ പരിപാടികൾ അരങ്ങേറും. സാധാരണക്കാരായ പ്രവാസികളെയും കുടുംബങ്ങളെയും പരിഗണിക്കുന്ന രീതിയിലുള്ള മിതമായ നിരക്കിലാണ് പ്രവേശന ടിക്കറ്റുകൾ ഒരുക്കിയിട്ടുള്ളത്.
റെഡ് കാർപെറ്റ്, പ്ലാറ്റിനം, ഡയമണ്ട്, ഗോൾഡ് എന്നീ കാറ്റഗറികളിലായി തിരിച്ചാണ് ഇരിപ്പിടങ്ങൾ. എണ്ണായിരത്തോളം ആളുകൾക്ക് ഇരിപ്പിട സൗകര്യമുള്ള പരിപാടിയിലേക്കുള്ള ടിക്കറ്റുകൾ സ്വന്തമാക്കാൻ വലിയ താൽപര്യത്തോടെയാണ് ആളുകൾ മുന്നോട്ട് വരുന്നത്. ലുലു ഹൈപർമാർക്കറ്റ് മലസ്, മുറബ്ബ, ബത്ഹ, ഖുറൈസ് ശാഖകളിലും അൽമദീന ഹൈപർമാർക്കറ്റിലെ ഫോൺ ഹൗസ് ഷോറൂമിലും ടിക്കറ്റുകൾ ലഭിക്കും. ഇതിന് പുറമെ റിയാദിലെ വിവിധ ഭാഗങ്ങളിലും അൽഖർജ്, മുസാഹ്മിയ എന്നിവിടങ്ങളിലും നിർദ്ദിഷ്ട വ്യക്തികളിൽനിന്നും ആവശ്യമായ ടിക്കറ്റുകൾ ലഭിക്കും.
ഷോപ്പുകളിൽനിന്നും വ്യക്തികളിൽനിന്നും നേരിട്ട് ടിക്കറ്റുകൾ വാങ്ങാൻ സാധിക്കാത്ത വിദൂരത്തുള്ളവർക്ക് ഉപകാരപ്പെടും വിധം ഓൺലൈനിലും പ്രവേശന ടിക്കറ്റുകൾ ലഭ്യമാണ്. https://zomra.sa/en/event/riyadh-beats/ എന്ന ലിങ്ക് വഴി ബാങ്ക് ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പ്രവേശന ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്. ടിക്കറ്റ് സംബന്ധമായ അന്വേഷണങ്ങൾക്ക് 0504507422, 0559576974 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.