റിയാദ്: റിയാദ് നഗരത്തിെൻറ തെക്ക് പടിഞ്ഞാറൻ ഭാഗമായ അതീഖയില്‍ പഴയ കെട്ടിടം തകർന്നുവീണ് മലയാളിയുൾപ്പെടെ രണ്ട് ഇന്ത്യാക്കാർ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
നഗരത്തിലെ മൊത്ത ചില്ലറ വ്യാപാര കേന്ദ്രങ്ങളിലൊന്നായ അതീഖയിൽ പച്ചക്കറി മാർക്കറ്റിന് സമീപം ചൊവ്വാഴ്ച രാത്രി 11.30നുണ്ടായ സംഭവത്തിൽ പാലക്കാട് എലുമ്പിലാശേരി സ്വദേശി നാലംകണ്ടം മുഹമ്മദ് (47) ആണ് മരിച്ചത്. മരിച്ച മറ്റൊരാള്‍ തമിഴ്നാട് സ്വദേശിയാണ്. തകർന്നുവീണ കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽപെട്ട രണ്ടു പേരും തല്‍ക്ഷണം മരിച്ചു.
തൊഴിലാളികൾ താമസിക്കുന്ന പഴയ മണ് കെട്ടിടമാണ് തകർന്നുവീണത്. പരിക്കേറ്റവരെ ശുമൈസി കിങ് സഉൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം ലഭിച്ചയുടനെ സിവില്‍ ഡിഫന്‍സ്, പൊലീസ്, റെഡ് ക്രസൻറ് വിഭാഗങ്ങള്‍ സംഭവസ്ഥലത്തെത്തുകയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തുടുക്കുകയുമായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് അല്‍ഹമ്മാദി അറിയിച്ചു. ഗുരുതര പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ച മലയാളി മുഹമ്മദിന്റെ അനന്തരനടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.