റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻററിനു കീഴിൽ പ്രവർത്തിക്കുന്ന സലഫി മദ്റസ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു. കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ കുട്ടികളും ടീനേജ് കോഴ്സിലെ കുട്ടികളുമടക്കം മുന്നൂറോളം കുട്ടികൾ സ്വാതന്ത്ര്യദിന പരിപാടികളുടെ ഭാഗമായി. ഓൺലൈനായി നടന്ന ചടങ്ങിൽ ഡോ. ഉമൈർ ഖാൻ (െലക്ചറർ, ഫാറൂഖ് കോളജ്,- കോഴിക്കോട്) സ്വാതന്ത്ര്യദിന സന്ദേശം നൽകി.
അഷ്കർ നിലമ്പൂർ മുഖ്യപ്രഭാഷണം നടത്തി. സന്ദേശ മത്സരം, ചരിത്രപാഠ മത്സരം, പ്രസംഗ മത്സരം, സ്വാതന്ത്ര്യദിന ക്വിസ്, രചന മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ നടന്നു. അബ്ദുറസാഖ് സ്വലാഹി, മുജീബ് ഇരുമ്പുഴി, ബാസിൽ, ഹസീന കോട്ടക്കൽ, സി.വി. റജീന, റുക്സാന ടീച്ചർ, താജുന്നിസ ടീച്ചർ, സി.പി. റജീന, റസീന ടീച്ചർ, റംല ടീച്ചർ, സിൽസില ടീച്ചർ എന്നിവർ നേതൃത്വം നൽകി. കെ.ജി മുതൽ ഏഴാം ക്ലാസ് വരെ അഡ്മിഷൻ തുടരുന്നതായും അഡ്മിഷൻ ആവശ്യങ്ങൾക്കായി 0562508011, 0567518485 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും മദ്റസ പ്രിൻസിപ്പൽ അംജദ് അൻവരി, മാനേജർ മുഹമ്മദ് സുൽഫിക്കർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.