റിയാദ്: ആളുകളെ ശാക്തീകരിക്കാനും ഭൂമിയെ സംരക്ഷിക്കാനും പുതിയ ചക്രവാളങ്ങൾ രൂപപ്പെടുത്താനും ആഗോളതലത്തിൽ സൗദി അറേബ്യയുടെ മുൻകൈയും നേതൃത്വവും എടുത്തുകാട്ടുന്നതാണ് ‘വേൾഡ് എക്സ്പോ 2030’ എന്ന് മാധ്യമ, വിവരസാങ്കേതിക വിദ്യ മന്ത്രി എൻജി. അബ്ദുല്ല അൽ സവാഹ. സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും രാജ്യത്തിന്റെ വളർച്ചയുടെയും സമൃദ്ധിയുടെയും പ്രക്രിയക്ക് നൽകിയ ഉദാരമായ പരിചരണത്തിന്റെയും പരിധിയില്ലാത്ത പിന്തുണയുടെയും വെളിച്ചത്തിലാണ് എക്സ്പോ നടക്കാൻ പോകുന്നത്.
ഭാവിയിലേക്കുള്ള ചക്രവാളങ്ങൾ തുറക്കുകയും ലോകത്തെ അതിന്റെ ദൃഢമായ പൈതൃകം, ഡിജിറ്റൽ, നൂതനമായ നവോത്ഥാനം, വൈവിധ്യമാർന്ന സംസ്കാരം എന്നിവയോടെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന സവിശേഷ പ്ലാറ്റ്ഫോം എന്ന നിലയിൽ എക്സ്പോയിലുടെ രാജ്യം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകും. സാങ്കേതികവിദ്യ, ഇന്നൊവേഷൻ, ബഹിരാകാശ പര്യവേഷണം, സുസ്ഥിരത എന്നീ മേഖലകളിലെ സൗദിയുടെ സംരംഭങ്ങൾ എല്ലാവർക്കും മികച്ച ഭാവി കൈവരിക്കുന്നതിനാണ്. അതിന്റെ നേതൃസ്ഥാനത്ത് റിയാദിനെ പ്രതിഷ്ഠിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സുസ്ഥിര വികസനമായാലും കാലാവസ്ഥ പ്രവർത്തനമായാലും അല്ലെങ്കിൽ സമഗ്ര വളർച്ചയായാലും ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള റോഡ് മാപ്പായ അന്താരാഷ്ട്ര പരസ്പര ബന്ധത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം വലുതാണ്. ‘റിയാദ് എക്സ്പോ 2030’ ഇത് നേടാനുള്ള ഏറ്റവും അനുയോജ്യമായ പ്ലാറ്റ്ഫോം ആകുമെന്ന് മന്ത്രി പറഞ്ഞു.
ലോകം കൃത്രിമബുദ്ധിയുടെ യുഗത്തിലേക്ക് പ്രവേശിക്കുമ്പോൾ ആ രംഗത്ത് മുൻകൈയും നേതൃത്വവും കൈക്കൊള്ളുന്നതിൽ സൗദി അറേബ്യ ജി 20 രാജ്യങ്ങളിൽനിന്ന് വേറിട്ടുനിൽക്കുന്നു. ആഗോളതലത്തിൽ രാജ്യത്തെ ഡിജിറ്റലായി മികവുറ്റതാക്കുന്നതിന് കഴിഞ്ഞ വർഷങ്ങളിൽ കൈവരിച്ച വിജയങ്ങൾ ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.