റിയാദിലെ ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണ പരിപാടിയിൽനിന്ന്

ഇന്ത്യൻ സ്കൂൾ ലോക പരിസ്ഥിതി ദിനം ആചരിച്ചു

റിയാദ്: റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുന്നതിനും പ്രകൃതിയോട് ഇണങ്ങി കുറ്റമറ്റ രീതിയിൽ വരുംതലമുറയെ വാർത്തെടുക്കുന്നതിനും വേണ്ടി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്.

പരിപാടി സ്‌കൂൾ അങ്കണത്തിലെ ഉദ്യാനത്തിൽ ചെടികൾ നട്ടുകൊണ്ട് പ്രിൻസിപ്പൽ മീര റഹ്‌മാൻ അധ്യാപകരുടെയും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. വൈവിധ്യങ്ങളായ നിരവധി കാർട്ടൂണുകളും ചിത്രരചനയും മോഡലുകളും കൊണ്ട് വിദ്യാർഥികൾക്ക് ഈ പരിസ്ഥിതി ദിനത്തിൽ നവ്യാനുഭൂതി നൽകാൻ ദിനാചരണം കൊണ്ട് സാധിച്ചതായി സ്കൂൾ അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു. 



ആധുനിക കാലഘട്ടത്തിൽ നാം അധിവസിക്കുന്ന ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് ജീവിവർഗത്തിന്‍റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന് കുട്ടികളോട് സംവദിച്ച പ്രിൻസിപ്പൽ മീര റഹ്‌മാൻ പറഞ്ഞു. സ്കൂൾ സൂപർവൈസർ സുജാത പ്രേംലാൽ, അധ്യാപകരായ മീനാമോൾ, ഫായിസ സുൽത്താന, ഷഹീല, ഖാൻ അഷ്‌ഫാഖ്‌, മാനേജ്‍മെന്റ് പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. 


Tags:    
News Summary - Riyadh indian international school environmental day programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.