സ്വന്തം ലേഖകൻ
റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേള വെള്ളിയാഴ്ച ആരംഭിക്കും. 10 വരെ റിയാദ് എയർപോർട്ട് റോഡിലെ റിയാദ് ഫ്രൻറ് എക്സിബിഷൻ കേന്ദ്രത്തിൽ 36,000 ചതുരശ്ര മീറ്ററിൽ നടക്കുന്ന പുസ്തകമേളയിൽ 28 രാജ്യങ്ങളിൽനിന്ന് ആയിരത്തോളം പ്രസാധകർ പെങ്കടുക്കും. കേരളത്തിൽനിന്ന് ഡി.സി ബുക്സും പങ്കെടുക്കുന്നു. സൗദി സാഹിത്യ-പ്രസിദ്ധീകരണ- വിവർത്തന അതോറിറ്റി മേൽനോട്ടത്തിലാണ് ഇത്തവണത്തെ പുസ്തകമേള. ഇറാഖാണ് ഇൗ വർഷം മേളയിലെ അതിഥിരാജ്യം. ഒരുകൂട്ടം ഇറാഖി എഴുത്തുകാരും ചിന്തകന്മാരും കലാകാരന്മാരും സെമിനാറുകളിൽ പെങ്കടുക്കുകയും സാംസ്കാരിക സായാഹ്നങ്ങളിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും. മേളക്കിടയിൽ സാംസ്കാരിക സർഗാത്മകതയുടെ വിവിധ മേഖലകൾ കൈകാര്യംചെയ്യുന്ന ചർച്ച സെഷനുകൾ, പ്രസാധന രംഗവുമായി ബന്ധപ്പെട്ട ശിൽപശാലകൾ, സെമിനാറുകൾ, കവിയരങ്ങ്, കലാസായാഹ്നങ്ങൾ, പ്രഭാഷണങ്ങൾ എന്നിവയും നടക്കും. സൗദിക്കു പുറമെ അറബ് ലോകത്തെയും അന്താരാഷ്ട്ര തലത്തിലെയും എഴുത്തുകാർ, ചിന്തകർ, നിരൂപകർ എന്നിവർ വിവിധ പരിപാടികളിൽ സംബന്ധിക്കും. പ്രസാധക സമ്മേളനമായിരിക്കും മേളയിലെ പ്രധാന പരിപാടി. ആദ്യമായാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത്. 12 സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള 42 പ്രഭാഷകർ പെങ്കടുക്കും. അറബ് സാംസ്കാരിക വികസനത്തിന് പ്രസാധകരുടെ സംഭാവനകളുടെ നിലവാരം ഉയർത്തുന്നതിനും പ്രാദേശിക പ്രസിദ്ധീകരണ വ്യവസായത്തിെൻറ വിവിധ വശങ്ങളും പോരായ്മകൾ പരിഹരിക്കാനുള്ള വഴികളും ചർച്ച ചെയ്യുന്നതിലുൾപ്പെടും. നൂതന സാേങ്കതിക വിദ്യകൾ ഉപയോഗപ്പെടുത്തി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ ഇത്തവണ മേളക്കായി പൂർത്തിയാക്കിയിരിക്കുന്നത്.
രാജ്യത്തെ എല്ലാ ആളുകൾക്കും വിദൂരമായി പുസ്തകമേളയെ അറിയാനും പുസ്തകങ്ങൾ തെരഞ്ഞെടുക്കാനും വാങ്ങാനും കഴിയുന്ന ഇലക്ട്രോണിക് സേവനം പ്രസാധകരുമായി സഹകരിച്ച് ഒരുക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനകം പുസ്തകമെത്തിക്കാനുള്ള ലോജിസ്റ്റിക് സംവിധാനവുമുണ്ട്. തവക്കൽനാ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ച https://tickets.riyadhbookfair.org.sa എന്ന ഇലക്ട്രോണിക് ലിങ്ക് വഴി സൗജന്യമായി പ്രവേശന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിലൂടെയായിരിക്കും മേളയിലേക്കുള്ള പ്രവേശനമെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. എഴുത്തുകാർക്കും വായനക്കാർക്കുമിടയിലെ കൂടിക്കാഴ്ച, പുസ്തകങ്ങളിൽ ഒപ്പിടൽ തുടങ്ങിയവക്ക് ആരോഗ്യമുൻകരുതൽ പാലിച്ചുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ആഗോളതലത്തിൽതന്നെ പ്രസാധകർക്കിടയിൽ സഹകരണം ഊട്ടിയുറപ്പിക്കുന്നതിന് പ്രസാധകരുടെ ഒരു അന്താരാഷ്ട്ര സമ്മേളനം നാല്, അഞ്ച് തീയതികളിലായി നടക്കും.
റിയാദ്: കോഴിക്കോട് ആസ്ഥാനമായ ഐ.പി.എച്ച് അല്ലാതെ രണ്ടാമതൊരു മലയാള പ്രസാധകർ സൗദിയിൽ ഒരു പുസ്തക മേളക്ക് എത്തുന്നത് ഇതാദ്യം. ഇത്തവണ 28 രാജ്യങ്ങളിലെ ആയിരത്തോളം പ്രസാധകരിൽ ഒന്നായി കോട്ടയം ആസ്ഥാനമായ മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്സ് എത്തുകയാണ്.
റിയാദ് പുസ്തക മേളയിൽ വർഷങ്ങൾക്കു മുമ്പുതന്നെ ഐ.പി.എച്ച് സ്വന്തം സ്റ്റാളുമായി പങ്കെടുത്തിരുന്നു.
തുടർച്ചയായി നിരവധി വർഷങ്ങളിൽ വലിയ പുസ്തക ശേഖരവുമായാണ് ഐ.പി.എച്ച് എത്താറുണ്ടായിരുന്നത്. സ്വന്തം പുസ്തകങ്ങൾക്കു പുറമെ മറ്റു പ്രസാധകരുടെ മലയാള പുസ്തകങ്ങളും അവർ സൗദിയിലെ പുസ്തക പ്രേമികൾക്കായി എത്തിച്ചിരുന്നു.
ഇന്ത്യ അതിഥി രാജ്യമായ വർഷത്തെ മേളയിലും മലയാളത്തിൽനിന്ന് ഐ.പി.എച്ച് മാത്രമാണ് പങ്കെടുത്തിരുന്നത്. എന്നാൽ, ഇതാദ്യമായി ഇത്തവണ മറ്റൊരു മലയാള പ്രസാധകർക്കുകൂടി മേളയിലേക്ക് ക്ഷണമെത്തുകയായിരുന്നു. ബെന്യാമിെൻറ 'നിശ്ശബ്ദ സഞ്ചാരങ്ങൾ', അരുന്ധതി റോയിയുെട 'ആസാദി', പ്രശാന്ത് നായരുടെ 'കലക്ടർ ബ്രോ - ഇനി ഞാൻ തള്ളട്ടെ', വി.ജെ. ജയിംസിെൻറ 'ബി നിലവറ' തുടങ്ങിയ പുതിയ പുസ്തകങ്ങളും വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ. പൊെറ്റക്കാട്ട്, പി. പത്മരാജൻ, ഒ.വി. വിജയൻ,
എം.ടി. വാസുദേവൻ നായർ, ലളിതാംബിക അന്തർജനം, ഉറൂബ്, മാധവിക്കുട്ടി, തകഴി, ഒ. ചന്ദുമേനോൻ, ടി.ഡി. രാമകൃഷ്ണൻ, എം. മുകുന്ദൻ, എൻ.എസ്. മാധവൻ, സാറാ ജോസഫ്, കെ.ആർ. മീര, ഉണ്ണി ആർ, വിനോയ് തോമസ്, ദീപ നിശാന്ത്, ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങി മലയാളത്തിലെയും ലോകോത്തര എഴുത്തുകാരുടെയും പുസ്തകങ്ങളുമായാണ് ഡി.സി. ബുക്സ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.