കോവിഡ്കാല സേവനപ്രവർത്തകരെ ആദരിക്കുന്നതിനായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി അഷ്​റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു

കോവിഡ്കാല കാരുണ്യ പ്രവർത്തകരെ റിയാദ് കെ.എം.സി.സി ആദരിച്ചു

റിയാദ്: കോവിഡ് കാലത്ത്​ ജീവകാരുണ്യ പ്രവർത്തനം നടത്തിയ കെ.എം.സി.സി വളൻറിയർമാരെയും ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന ആരോഗ്യ പ്രവർത്തകരെയും കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ആദരിച്ചു. 'അപ്ലോഡ് കോവിഡ് 19 വാരിയേഴ്​സ്' എന്ന പേരിൽ റിയാദ്​ അസീസിയ നെസ്​റ്റോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നാഷനൽ കമ്മിറ്റി വർക്കിങ്​ പ്രസിഡൻറ്​ അഷ്​റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.

കെ.എം.സി.സി ഭാരവാഹികളായ ബഷീർ മൂന്നിയൂർ (ഖമീസ് മുശൈത്ത്), ഹാരിസ് കല്ലായി (ജീസാൻ), ഷറഫുദ്ദീൻ കണ്ണേറ്റി (വാദി ദവാസിർ), ഖാലിദ് പട്ട്ല (ജിസാൻ), കിങ്​ ഫഹദ് മെഡിക്കൽ സിറ്റി ഡയറക്ടർ ഡോ. ഖാലിദ്, ഒ.ഐ.സി.സി പ്രസിഡൻറ്​ കുഞ്ഞി കുമ്പള, അഷ്​റഫ് വടക്കെവിള (എൻ.ആർ.കെ), സുലൈമാൻ ഊരകം (മീഡിയ ഫോറം), സത്താർ കായംകുളം, ശിഹാബ് ചെറുവാടി (അൽമദീന), സിറാജ് തയ്യിൽ, തൗഫീഖ് മങ്കട, ഇബ്രാഹിം സുബ്ഹാൻ, അലവിക്കുട്ടി ഒളവട്ടൂർ, സൈതലവി ഫൈസി, അബ്​ദുസ്സലാം തൃക്കരിപ്പൂർ, അബ്​ദുൽ മജീദ് പയ്യന്നൂർ, ഷൗക്കത്ത് പാലിപ്പള്ളി, കെ.പി. മുഹമ്മദ് കളപ്പാറ, അഷ്​റഫ് അച്ചൂർ, അബ്​ദുറഹ്​മാൻ ഫറോക്ക്, ഷംസു പൊന്നാനി, കുഞ്ഞിപ്പ തവനൂർ, മനാഫ് വയനാട്, ജലീൽ മൂവാറ്റുപ്പുഴ, റഹീം ക്ലാപ്പന, അഷ്​റഫ് വെള്ളേപ്പാടം, അൻവർ വാരം, അൻഷാദ് തൃശൂർ, ഉസ്മാൻ എം. പരീത്, മുസ്തഫ വേളൂരാൻ, ഷാഫി സെഞ്ച്വറി, എൻ.സി. മുഹമ്മദ്, യാക്കൂബ് തില്ലങ്കേരി, റഹ്​മത്ത് അഷ്​റഫ്, ജസീല മൂസ, ഖമറുന്നീസ മുഹമ്മദ്, നദീറ ഷംസ്, നുസൈബ മാമു എന്നിവർ സംസാരിച്ചു.

ഉപസമിതി ചെയർമാൻ മുജീബ് ഉപ്പട സ്വാഗതവും കോഓഡിനേറ്റർ സിദ്ദീഖ് തുവ്വൂർ നന്ദിയും പറഞ്ഞു. ഡോക്ടർമാരായ അബ്​ദുൽ അസീസ്, ആമിന സെറിൻ, സഫീർ, പ്രവീൺ അയ്യപ്പൻ, ജിഷാർ അബ്​ദുൽ ഖാദർ, രാജശേഖർ, മുഹമ്മദ് അൻസാരി, ഹസീന ഫുവാദ്, ആരോഗ്യ പ്രവർത്തകരായ ബെനീഷ് ജേക്കബ്, ബിന്ദു അഗസ്​റ്റിൻ, ബിൻസി തോമസ്, മേരി മാത്യു, ഷിബി വർഗീസ്, സമീറ കണ്ണംതൊടി, സുഫിയാൻ ചൂരപിലാൻ, നിയാസ് ഇസ്മാഇൗൽ, ജോളി ജോൺ, ജിബി തങ്കച്ചൻ, ജിൻസു സണ്ണി, റെസ്​റ്റിൻ തോമസ്, ബിജു മാത്യു, സോബി ജോർജ്, മനോജ് തിരുവനന്തപുരം, സിഞ്ചു റാന്നി, ടോജോ, ഷാഹിദ് പരേടത്ത്, നിസാർ കുഴികണ്ടൻ, സുജിത്തലി മൂപ്പൻ, എം.ടി. അബ്​ദുൽ നാസർ, ലിൻസി തോമസ്, മഹേഷ്, സൈഫുദ്ദീൻ, ഹബീബ് റഹ്​മാൻ, ഫൈസൽ, അബ്​ദുല്ല ജാഫർ അലി, കെ.വി. കുഞ്ഞിമുഹമ്മദ് തുടങ്ങിയവരും മറ്റ്​ രംഗങ്ങളിലുള്ളവരുമായ മുന്നൂറോളം പേരെ ചടങ്ങിൽ ആദരിച്ചു.

കയ്യാർ മഹമൂദ് ഇബ്രാഹിം, അബ്​ദുൽ അസീസ് അടുക്ക എന്നിവർക്ക്​ ബിസിനസ് എക്സലൻസി അവാർഡ് നൽകി. ഷാഹിദ് മാസ്​റ്റർ, ജലീൽ തിരൂർ, കെ.ടി. അബൂബക്കർ, കബീർ വൈലത്തൂർ, സുബൈർ അരിമ്പ്ര, ഷംസു പെരുമ്പട്ട, സഫീർ തിരൂർ, പി.സി. അലി വയനാട്, സിദ്ദീഖ് പാലക്കാട്, മാമുക്കോയ ഒറ്റപ്പാലം, റസാഖ് വളക്കൈ, അക്ബർ വേങ്ങാട്ട്, റഫീഖ് മങ്കട, മുത്തു കട്ടൂപ്പാറ, ഷാജഹാൻ വള്ളിക്കുന്ന്​, ഹർഷൽ പഞ്ചാര, അമീൻ അക്ബർ, ഷിഫ്നാസ്, കെ.ടി. അബൂബക്കർ മങ്കട, അബ്​ദുൽ ഹകീം, ജാഫർ സാദിഖ് പുത്തൂർമഠം, ഷഫീഖ് കൂടാളി, മുഹമ്മദ് കണ്ടകൈ, ഹുസൈൻ കുപ്പം, ഷിഹാബ് മണ്ണാർമല, പി.ടി.പി. മുക്താർ, ബഷീർ പെരിന്തൽമണ്ണ, ഇർഷാദ് കായ്ക്കൂൽ, ശബാബ്, ശിഹാബ് താഴെക്കോട്, ആഷിഖ് കൊച്ചി, മുനീർ മക്കാനി, ഉമർ അമാനത്ത്, ജലീൽ കൊച്ചി, മൻസൂർ കണ്ടങ്കരി, സിറാജ്‌ വള്ളിക്കുന്ന്, കെ.സി. ലത്തീഫ്, ഷാഫി വടക്കേക്കാട്, റഫീഖ് റഹ്​മാനി, സമദ് ചുങ്കത്തറ, മൊയ്തുപ്പ, ഷഹർബാൻ മുനീർ, ഹസ്ബിന നാസർ, ഫസ്ന ഷാഹിദ്‌, നജ്മ ഹാഷിം എന്നിവർ നേതൃത്വം നൽകി. കരീം മൗലവി പാണ്ടിക്കാട് പ്രാർഥന നടത്തി. മുഹമ്മദ് റാസി അരിമ്പ്ര, റിൻസ ഷംസ് നയിച്ച ക്വിസ് മത്സരവും കലാപരിപാടികളും അരങ്ങേറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.