റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രവാസി സുരക്ഷാപദ്ധതിക്ക് തുടക്കമായി. ബത്ഹ സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന പ്രവാസി സുരക്ഷാ അംഗത്വ ഫോറത്തിന്റെ വിതരണോദ്ഘാടനം സുരക്ഷാപദ്ധതി കൺവീനർ നവാസ് വെള്ളിമാട്കുന്ന്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവിന് നൽകി തുടക്കം കുറിച്ചു. സൗദിയിൽ സ്ഥിരമായി താമസിക്കുന്ന ഇഖാമയുള്ള ഏതൊരാൾക്കും ഈ പദ്ധതിയിൽ അംഗത്വം എടുക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒരു വർഷമാണ് പദ്ധതിയുടെ കാലാവധി. എന്നാൽ, തുടക്കമായതുകൊണ്ട് ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ ഡിസംബർ 31വരെ ഒൻപത് മാസത്തെ കാലാവധിയാണ് പദ്ധതിക്ക് ഉണ്ടായിരിക്കുക. തുടർന്ന് വരുന്ന ഓരോ ഘട്ടങ്ങളിലും 12 മാസത്തെ കാലാവധി വീതം ഉണ്ടായിരിക്കും.
ചടങ്ങിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, വൈസ് പ്രസിഡന്റുമാരായ അമീർ പട്ടണത്ത്, ബാലുക്കുട്ടൻ, സജീർ പൂന്തുറ, ജനറൽ സെക്രട്ടറിമാരായ ഷംനാദ് കരുനാഗപ്പള്ളി, സക്കീർ ദാനത്ത്, സെക്രട്ടറി ഷാനവാസ് മുനമ്പത്ത്, മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, നാഷനൽ, സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗങ്ങളായ സലീം അർത്തിയിൽ, നാസർ മാവൂർ, മുസ്തഫ പാലക്കാട്, ജില്ലാ പ്രസിഡന്റുമാരായ സിദ്ദിഖ് കല്ലുപറമ്പൻ, ഷഫീക് പുരക്കുന്നിൽ, വിൻസൻറ് ജോർജ്, എം.ടി. ഹർഷാദ്, ശരത് സ്വാമിനാഥൻ, വിവിധ ജില്ല ഭാരവാഹികളായ മോഹൻദാസ് വടകര, അലക്സ് കൊട്ടാരക്കര, വഹീദ് വാഴക്കാട്, ജംഷിദ് തുവ്വൂർ, ഷഹീർ കോട്ടക്കാട്ടിൽ, സൈനുദ്ദീൻ പട്ടാമ്പി, സാബു കൊല്ലം, നിഹാസ് ഷരീഫ്, ഷാൻ പള്ളിപ്പുറം, മൊയ്തു മണ്ണാർക്കാട്, മുമ്പിൻ മാത്യു കോട്ടയം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.