റി​യാ​ദ് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി കു​ക്ക​റു​ക​ൾ സ​മ്മാ​നി​​ച്ച​പ്പോ​ൾ

‘ഞ​ങ്ങ​ളു​ണ്ട് കൂ​ടെ...’ വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് മ​ല​പ്പു​റം ജി​ല്ല ഒ.​ഐ.​സി.​സി​യു​ടെ കൈ​ത്താ​ങ്ങ്

റി​യാ​ദ്​: വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് റി​യാ​ദ് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 200 കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് ലി​റ്റ​റി​​ന്‍റെ കു​ക്ക​റു​ക​ൾ ന​ൽ​കി. ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ന് മ​ല​പ്പു​റം ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ ജി​ല്ല ട്ര​ഷ​റ​ർ സാ​ദി​ഖ് വ​ട​പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ ഡി.​സി.​സി പ്ര​സി​ഡ​ന്‍റെ​അ​ഡ്വ.​വി.​എ​സ്. ജോ​യി​ക്ക് കൈ​മാ​റി.

കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​പ്പ​റ്റ ജ​മീ​ല, ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി പാ​ച്ചേ​രി, ഐ.​എ​ൻ.​ടി.​യു.​സി ജി​ല്ല പ്ര​സി​ഡ​ന്‍റ്​​ ഫി​റോ​സ്, ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹാ​രി​സ് ബാ​ബു ചാ​ലി​യാ​ർ, റി​യാ​ദ് ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ ദാ​ന​ത്ത്, വേ​ങ്ങ​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ബൈ​ജു പാ​ണ്ടി​ക​ശാ​ല, കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് ആ​ക്കോ​ട്, അ​ലി അ​ഹ​മ്മ​ദ് ആ​സാ​ദ്, ഷാ​ജി എ​ട​ക്ക​ര, കെ.​എം. അ​ലി ബാ​വ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Riyadh OICC Malappuram District Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.