റിയാദ്: രാജ്യത്തിന്റെ പാരമ്പര്യത്തിനും മതേതരത്വത്തിനും ഭരണഘടനാപരമായ മൂല്യങ്ങൾക്കും വിരുദ്ധമാണ് വഖഫ് നിയമഭേദഗതി ബില്ലെന്ന് സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും ന്യൂന പക്ഷങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നും യോഗം വിലയിരുത്തി. വഖഫ് ബോർഡ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബില്ലിനെ ജനാധിപത്യ വിശ്വാസികൾ എതിർത്ത് തോൽപിക്കണമെന്നും എസ്.ഐ.സി സെക്രട്ടറിയറ്റ് യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ബഷീർ ഫൈസി ചുങ്കത്തറ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബൂബക്കർ ഫൈസി വെള്ളില ഉദ്ഘടനം ചെയ്തു. സെക്രട്ടേറിയേറ്റ് മെംബർ ഷാഫി ചിറ്റത്തുപാറ പ്രമേയം അവതരിപ്പിച്ചു. ആക്ടിങ് സെക്രട്ടറി ശമീർ പുത്തൂർ സ്വാഗതവും സെക്രട്ടേറി ഹാരിസ് മൗലവി നന്ദിയും പറഞ്ഞു. ചെയർമാൻ സൈദലവി ഫൈസി, ഭാരവാഹികളായ ഉമർ ഫൈസി, ഫാസിൽ, സൈനുൽ ആബിദീൻ, നൗഷാദ് ഹുദവി, മുബാറക് അരീക്കോട്, ഗഫൂർ ചുങ്കത്തറ, മൻസൂർ വാഴക്കാട്, ടി.കെ. റാഫി, ഷാജഹാൻ, ആബിദ് കൂമണ്ണ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.