റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ഓഫീസ് ‘സബർമതി’ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കുഞ്ഞി കുമ്പള ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് ജില്ല ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീൺ കുമാർ, കണ്ണൂർ ഡി.സി.സി സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ എന്നിവർ മുഖ്യാതിഥികളായി. സാംസ്ക്കാരിക ചടങ്ങിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ഒ.ഐ.സി സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറുമാരായ സലീം കളക്കര, മുഹമ്മദലി മണ്ണാർക്കാട്, ട്രഷറർ സുഗതൻ നൂറനാട്, ഗ്ലോബൽ ഭാരവാഹികളായ ഷാജി കുന്നിക്കോട്, അസ്കർ കണ്ണൂർ, എറണാകുളം ഒ.ഐ.സി.സി പ്രസിഡൻറ് മാത്യു ജോസഫ്, കെ.എം.സി.സി ചെയർമാൻ യു.പി. മുസ്തഫ, മാധ്യമ പ്രവർത്തകൻ നജിം കൊച്ചുകലുങ്ക്, സത്താർ താമരത്ത് (കെ.എം.സി.സി) എന്നിവർ ആശംസകൾ നേർന്നു.
ഗ്ലോബൽ കമ്മിറ്റി ഭാരവാഹി നൗഫലിെൻറ ആശയാവിഷ്ക്കാരത്തിൽ ‘സബർമതി’ എന്ന പേരിൽ ചിട്ടപ്പെടുത്തിയ മഹാത്മജിയെ കുറിച്ചുള്ള ഡോക്യുമെൻററിയുടെ പ്രദർശനവും ചടങ്ങിൽ നടന്നു. സെൻട്രൽ കമ്മിറ്റി ഓഡിറ്റർ നാദിർഷാ റഹ്മാൻ ഡോക്യുമെൻററിയുടെ ചിത്ര സംയോജനവും വിവരണവും നിർവഹിച്ചു. റിയാദിലെ ബത്ഹ ഡി- പാലസ് ഓഡിറ്റോറിയത്തിലെ 107-ാം നമ്പർ റൂമിലാണ് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ സബർമതി ഓഫീസ് പ്രവർത്തിക്കുന്നത്. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്തിനാണ് ഓഫീസിെൻറ ചുമതല.
ചടങ്ങിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗം ജയൻ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു. ആഘോഷത്തിെൻറ ഭാഗമായി ചടങ്ങിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അമീർ പട്ടണത്, സെക്രട്ടറിമാരായ ജോൺസൺ എറണാകുളം, സാജൻ കടമ്പാട്, ഭാരവാഹികളായ നാസർ മാവൂർ, അൻസാർ വർക്കല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.