റിയാദ്: ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക്ക് ദിനം ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബാലു കുട്ടൻ അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. ജയൻ കൊടുങ്ങല്ലൂർ ആമുഖ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം നൗഷാദ് കറ്റാനം മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്ന്, ട്രഷറർ സുഗതൻ നൂറനാട്, നാഷനൽ കമ്മിറ്റി അംഗം സലിം അർത്തിയിൽ, ആലപ്പുഴ ജില്ലാ പ്രസിഡൻറ് ശരത് സ്വാമിനാഥൻ എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കൺവീനർ നിഷാദ് ആലംകോട് സ്വഗതവും പ്രോഗ്രാം കമ്മിറ്റി അംഗം അശ്റഫ് കുഴിപ്പുലിക്കര നന്ദിയും പറഞ്ഞു. ഹക്കീം പട്ടാമ്പി, നാസർ മാവൂർ, ഷാജൻ കടമ്പനാട് എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ നടന്നു. കുട്ടികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ സിയോണൽ മാത്യു ഒന്നും നേഹ റഷീദ് രണ്ടും അനാമിക സുരേഷ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് സ്വർണനാണയങ്ങൾ സമ്മാനമായി നൽകി.
വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ പ്രസംഗ മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഷംനാദ് കരുനാഗപള്ളി, അഡ്വ. എൽ.കെ. അജിത്ത്, ജയൻ കൊടുങ്ങല്ലൂർ എന്നിവർ വിധികർത്തകളായി. മുതിർന്നവർക്കായി ഫൈസൽ ബാഹസ്സൻ ക്വിസ് മാസ്റ്ററായി നയിച്ച തത്സമയ പ്രേക്ഷക ക്വിസ് മത്സരം ഏറെ ശ്രദ്ധേയമായി. ക്വിസ് മത്സരത്തിൽ രാജീവ് ഒന്നാം സമ്മാനമായ സ്വർണനാണയത്തിന് അർഹനായി. റഷീദ് കൊളത്തറ, മുഹമ്മദ് നൗഷാദ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
അൽത്താഫ് കാലിക്കറ്റ്, ജലീൽ കൊച്ചിൻ, എം.ടി. ഹർഷാദ്, നിസാം വെമ്പായം, അനാമിക സുരേഷ്, ഫിദ ഫാത്തിമ, നേഹ റഷീദ്, ദിയ റഷീദ്, അനാറ റഷീദ്, സഫ ഷിറാസ്, ഷഹിയ ഷിഹാസ് എന്നിവർ അവതരിപ്പിച്ച ഗാന വിരുന്നും ബിന്ദു ടീച്ചർ ചിട്ടപ്പെടുത്തിയ നവ്യാ ആർട്ട്സ് ഡാൻസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഡാൻസും അരങ്ങേറി. വിവിധ മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച എല്ലാവർക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ചടങ്ങിൽ ഭാരവാഹികൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.