റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻററിന് കീഴിൽ പ്രവർത്തിക്കുന്ന സലഫി മദ്റസ കുട്ടികളുടെ വിപുലമായ പരിപാടികളോടെ സൗദി ദേശീയദിനം ആഘോഷിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് മെംബറും വള്ളിക്കുന്ന് എം.എൽ.എയുമായ അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മൂന്നു പതിറ്റാണ്ടായി ബത്ഹയിൽ പ്രവർത്തിക്കുന്ന സലഫി മദ്റസയുടെ പഠന സംവിധാനങ്ങളും ദേശീയദിനാഘോഷ പരിപാടികൾ ഉൾപ്പെട്ട പാഠ്യേതര പദ്ധതികളും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും സാംസ്കാരിക വൈഭവങ്ങളും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കേരള നദ്വത്തുൽ മുജാഹിദ്ദീന് കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാഹി സെൻററുകൾ സമൂഹത്തിന് നൽകുന്ന സന്ദേശങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.എസ്.എം സംസ്ഥാന സെക്രട്ടറി സിറാജ് ചേലമ്പ്ര, കെ.എം.സി.സി റിയാദ് പ്രസിഡൻറ് സി.പി. മുസ്തഫ, റിയാദ് മീഡിയ ഫോറം പ്രതിനിധി ജലീൽ ആലപ്പുഴ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. കെ.ജി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ വൈവിധ്യങ്ങളായ മത്സരങ്ങൾ ദേശീയദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും നൽകി. മദ്റസ മാനേജർ മുഹമ്മദ് സുൽഫിക്കർ സ്വാഗതവും പ്രിൻസിപ്പൽ അംജദ് അൻവാരി നന്ദിയും പറഞ്ഞു. ഷറഫുദ്ദീൻ പുളിക്കൽ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, ഫൈസൽ പൂനൂർ, ഹനീഫ് മാസ്റ്റർ എന്നിവർ പങ്കെടുത്തു. ബാസിൽ പുളിക്കൽ, മുജീബ് ഇരുമ്പുഴി, ആതിഫ് ബുഹാരി, നാജിൽ, ഇഖ്ബാൽ വേങ്ങര, വാജിദ് പുളിക്കൽ, റജീന കണ്ണൂർ, റസീന, സിൽസില കബീർ, നസ്റിൻ, റംല ടീച്ചർ, ദിൽഷ, ജുമൈലത്ത്, നദ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.