റിയാദ്: ബത്ഹയിലെ റിയാദ് സലഫി മദ്റസ വാർഷികദിനത്തിൽ പൊതുപരീക്ഷ വിജയികളെയും അക്കാദമിക് പരീക്ഷ വിജയികളെയും ആദരിച്ചു. അഞ്ച്, ഏഴ് പൊതുപരീക്ഷയിലെ വിജയികളായ ഷിമ സാജിദ്, മൻഹ സമീർ, ഹിബ ജന, മദ്റസ അക്കാദമിക് വിജയികളായ അഷൽ മഷൂദ്, അയ്റ മർയം, ആമിർ മുഹമ്മദ്, അയാൻ, ഇശാൻ സമീർ, ജിനാൻ ഉനൈസ്, ആയിശ റീം, ഇൽഹാം, അലി മുബാറക്, മൻഹ സമീർ, ഷിമ സാജിദ്, ഫാത്തിമ ഷെസ എന്നീ വിദ്യാർഥികൾ അവാർഡുകൾ ഏറ്റുവാങ്ങി.
റിയാദിലെ എക്സിറ്റ് 18ലുള്ള അൽമനാഖ് ഓപൺ ഗ്രൗണ്ട് ഇസ്തിറാഹയിൽ രാവിലെ 10ന് കുട്ടികളുടെ കായിക മത്സരത്തോടെ ആരംഭിച്ചു. കെ.ജി കുട്ടികളുടെ സർഗമത്സരങ്ങൾ, കിഡ്സ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വിദ്യാർഥികൾക്ക് പ്രത്യേകം വേദികളിൽ വൈവിധ്യമായ മത്സരങ്ങൾ അരങ്ങേറി. രാത്രി എട്ടിന് നടന്ന വാർഷിക സമാപന സമ്മേളനം റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ദുൽ ഖയ്യും ബുസ്താനി ഉദ്ഘാടനം ചെയ്തു.
ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് സുബൈർ പീടിയേക്കൽ മുഖ്യപ്രഭാഷണം നടത്തി. സലഫി മദ്റസ മാനേജർ മുഹമ്മദ് സുൽഫിക്കർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അംജദ് അൻവാരി സ്വാഗതവും പി.ടി.എ സെക്രട്ടറി ഫൈസൽ പൂനൂർ നന്ദിയും പറഞ്ഞു. അബ്ദുറസാഖ് സ്വലാഹി, മുഹമ്മദ് കുട്ടി കടന്നമണ്ണ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, മുജീബ് അലി തൊടുകപ്പുലം, അഡ്വ. അബ്ദുൽ ജലീൽ, ഷറഫുദ്ദീൻ പുളിക്കൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
മൂന്ന് പതിറ്റാണ്ടായി കേരള നദ്വത്തുൽ മുജാഹിദീൻ മദ്റസ ബോർഡിെൻറ അംഗീകാരത്തോടെ ബത്ഹ ദഅവ ആൻഡ് അവയർനസ് സൊസൈറ്റിക്ക് കീഴിലുള്ള റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻററാണ് മദ്റസക്ക് നേതൃത്വം കൊടുക്കുന്നത്. മദ്റസ ആവശ്യങ്ങൾക്ക് +966556113971, +966562508011 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. സീനിയർ, ജൂനിയർ കാറ്റഗറിയിൽ നടന്ന വാശിയേറിയ ഫുട്ബാൾ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ബ്രസീൽ ഫാൻസ് സലഫി മദ്റസയും ജൂനിയർ വിഭാഗത്തിൽ അർജൻറീന ഫാൻസ് സലഫി മദ്റസയും ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.