സൽമാൻ ഖാനും സഹ ബോളിവുഡ്​ താരങ്ങളും റിയാദിൽ വാർത്താസമ്മേളനത്തിൽ

റിയാദ്: സൗദി അറേബ്യയെ ഉത്സവ തിമിർപ്പിലാക്കിയ റിയാദ് സീസൺ ആഘോഷങ്ങൾക്ക്​ താരപൊലിമയേറ്റി​ സൽമാൻ ഖാ​നും സഹ ബോളീവുഡ്​ താരങ്ങളും റിയാദിൽ. വെള്ളിയാഴ്​ച റിയാദിൽ അരങ്ങേറുന്ന 'ഡബാങ് ദ ടൂർ റീലോഡഡ്​​' എന്ന മെഗാ ഷോ അവതരിപ്പിക്കാനാണ്​ പ്രശസ്​ത അഭിനേതാക്കളായ ശിൽപാ ഷെട്ടി, സായി മഞ്​ജരേക്കർ, ആയുഷ്​ ഷർമ, ഗായകൻ ഗുരു രണദേവ്​ എന്നിവരടങ്ങുന്ന സംഘത്തെ നയിച്ച്​ ബോളിവുഡി​െൻറ പ്രിയപ്പെട്ട 'മസിൽ മാ​െൻറ' വരവ്​. റിയാദ്​ സീസൺ ​ആഘോഷങ്ങളുടെ മുഖ്യ വേദിയായ ബോളിവാർഡ്​ പ്ലസ്​ ഇൻറർനാഷനൽ അരീനയിൽ വെള്ളിയാഴ്​ച വൈകീട്ട്​ 7.30 മുതലാണ്​ സംഗീതവും ഡാൻസും എല്ലാം കൂടിച്ചേരുന്ന വിസ്​മയകരമായ ബോളിവുഡ്​ മെഗാ ഷോ​​ അരങ്ങേറുന്നത്​.ബുധനാഴ്​ച

രാത്രിയോടെ റിയാദിലെത്തിയ സൽമാൻ ഖാനും സംഘവും വ്യാഴാഴ്​ച വൈകീട്ട്​ നാലിന് മാധ്യമ​പ്രവർത്തകരെ കണ്ടു. സൗദി അറേബ്യയിൽ അവിശ്വസനീയമായ മാറ്റമാണ്​ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്​ സൽമാൻ ഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രത്യേകിച്ച്​ സാംസ്​കാരിക, വിനോദ മേഖലയിൽ. കഴിഞ്ഞ കുറെ മാസങ്ങളായി രാജ്യത്ത്​ നടക്കുന്നതെല്ലാം താൻ വളരെ സസൂക്ഷ്​മം നിരീക്ഷിക്കുകയാണ്​. കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ കൊണ്ടുവന്ന മാറ്റങ്ങളെല്ലാം അവിശ്വസനീയവും വിസ്​മയാവഹവുമാണ്​. വിനോദ മേഖലയിൽ സൗദി ജനറൽ എൻറർടെയിൻമെൻറ്​ അതോറിറ്റി ചെയർമാൻ തുർക്കി അൽശൈഖ്​ നടപ്പാക്കുന്ന മാറ്റങ്ങൾ പ്രശംസനീയമാണ്​. ഇത്​ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്​ വളരെ ഉപകാരപ്രദമാവും​. ഇന്ത്യയും സൗദിയും തമ്മിൽ ചലച്ചിത്ര വ്യവസായം സംബന്ധിച്ച്​ കൂടുതൽ ഉഭയകക്ഷി കരാറുകളുണ്ടാവും എന്ന്​ പ്രതീക്ഷിക്കുന്നു.

ഭാവിയിൽ ഇന്ത്യൻ സിനിമകൾ സൗദിയിൽ ഷൂട്ട്​ ചെയ്യും. അതിനുള്ള നല്ല ലൊക്കേഷനുകൾ സൗദിയിലുണ്ട്​. അക്കാ​ര്യത്തിൽ വലിയ മുന്നേറ്റങ്ങളുണ്ടാവും എന്ന്​ തന്നെയാണ്​ താൻ പ്രതീക്ഷിക്കുന്നത്​. സൗദിയിൽ വരാനും ബോളിവുഡി​െൻറ മുഴുവൻ സവിശേഷതകളോടെയും ഇത്തരമൊരു പരിപാടി​ അവതരിപ്പിക്കാനും വേദിയൊരുക്കുന്ന സൗദി ജനറൽ എൻറർടെയിൻമെൻറ്​ അതോറിറ്റിക്ക്​ നന്ദി പറയുകയണെന്ന്​ പറഞ്ഞ സൽമാൻ ഖാൻ ആഗോള വിനോദ ഭൂപടത്തിൽ പുതിയ അടയാളപ്പെടുത്തലുകൾ നടത്തുന്ന സൗദി അറേബ്യയെ പ്രശംസിക്കുകയും ചെയ്​തു.റിയാദ്​ സീസണിൽ അവതരിപ്പിക്കുന്ന 'ഡബാങ് ദ ടൂർ റീലോഡഡ്​​' അടുത്തകാലത്തൊന്നും ചെയ്​തിട്ടില്ലാത്ത ഒരു വലിയ പരിപാടിയാണ്​.

സൗദി അറേബ്യയിൽ ആദ്യമായാണ്​ ഒരു ബോളിവുഡ്​ ഷോ അരങ്ങേറുന്നത്​. അതി​െൻറ ഒരു വലിയ ആവേശത്തിലാണ്​ ​താനെന്നും സൽമാൻ ഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സൗദി അറേബ്യയിൽ ആദ്യമായി വരാനും സൽമാൻ ഖ​ാ​െൻറ 'ഡബാങ്​ ദ ടൂർ റീലോഡഡ്​' പരിപാടിയുടെ ഭാഗമാകാനും കഴിഞ്ഞത്​ തനിക്ക്​ ലഭിച്ച വലിയ ബഹുമതിയായി കാണുന്നു എന്ന്​ ശിൽപ ഷെട്ടി പറഞ്ഞു. സൽമാൻ ഖാനും സഹതാരങ്ങളും ഉ​ൾപ്പെടെ ബോളിവുഡിലെ 10 പ്രമുഖരും 150ഓളം മറ്റ്​ കാലകാരന്മാരും അണിനിരക്കുന്ന ഡബാങ് ഷോ 3.15 മണിക്കൂർ ദൈർഘ്യമുള്ളതാണ്​. സൽമാൻ ഖാ​െൻറ സഹോദരൻ കൂടിയായ സു​ഹൈൽ ഖാനാണ്​ പരിപാടിയുടെ സംവിധായകൻ.


Tags:    
News Summary - Riyadh season Bollywood stars in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.