റിയാദ്: ഒക്ടോബർ മുതൽ നടക്കുന്ന റിയാദ് സീസൺ ആഘോഷത്തിന് കാൽപന്തിൻ ആവേശവും ആരവവും പകർന്ന് വമ്പൻ പോരാട്ടം വരുന്നു. ഈ മാസം 19ന് (വ്യാഴാഴ്ച) രാത്രി എട്ടിന് റിയാദ് സീസൺ കപ്പിനായുള്ള ഫുട്ബാൾ പോരാട്ടം റിയാദിലെ കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ നടക്കും.
ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഇവിടെ ക്ലിക്ക് ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാനാവും. എന്നാൽ ടിക്കറ്റ് സ്വന്തമാക്കാൻ ഫുട്ബാൾ പ്രേമികളുടെ വലിയ തിരക്കാണ് സൈറ്റിൽ അനുഭവപ്പെടുന്നത്. ഏറെ കാത്തിരുന്ന് ശ്രമിച്ചാൽ മാത്രമേ ലഭിക്കൂ എന്ന് ഇതിനകം ടിക്കറ്റ് വാങ്ങിയവർ പറയുനനു.
ലോകോത്തര ഫ്രഞ്ച് ക്ലബ് പി.എസ്.ജിയും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചേർന്നതോടെ ലോകശ്രദ്ധയാകർഷിച്ച സൗദി ക്ലബ് അൽ നസ്റുമാണ് പോരാടുന്നത്. ലോകകപ്പ് ജേതാക്കളായ അർജൻറീന ടീം നായകൻ ലയണൽ മെസിയും റണ്ണേഴ്സ് അപ്പായ ഫ്രാൻസ് ടീം താരം കിലിയൻ എംബപ്പെയും ഉൾപ്പെടുന്നതാണ് പി.എസ്.ജി ടീം.
എന്നാൽ പി.എസ്.ജിയോട് ഏറ്റുമുട്ടാൻ അൽ നസ്ർ ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാവില്ല. കളിക്കളത്തിൽ അദ്ദേഹത്തിന് അൽ നസ്ർ ജേഴ്സി അണിയാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.