റിയാദ്: രാജ്യത്തിെൻറ 93-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയുടെ പ്രതിരോധ സേനയുടെ ആഭിമുഖ്യത്തിൽ നടത്തിയ വ്യോമാഭ്യാസ പ്രകടനം ജനങ്ങളെ ആകർഷിച്ചു. രാജ്യത്തുടനീളം നിരവധി പ്രദേശങ്ങളിൽ വിവിധ പ്രതിരോധ വിഭാഗങ്ങളുടെ ഷോകൾ ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചതിന്റെ ഭാഗമായാണ് റിയാദിൽ പ്രദർശനം അരങ്ങേറിയത്.
റിയാദിൽ ടൈഫൂൺ, എഫ്-15, ടൊർണാഡോസ് എന്നിവയുൾപ്പെടെ വിവിധ തരം റോയൽ സൗദി എയർഫോഴ്സ് ജെറ്റുകൾ അണിനിരത്തി കൊണ്ടാണ് പ്രദർശനം നടത്തിയത്. സൗദി ഹോക്സ് എയ്റോബാറ്റിക് ടീമും പ്രദർശനത്തിൽ പങ്കെടുത്തു. ഹെലികോപ്റ്റർ എയർ ഷോകൾ, വാഹനങ്ങളുമൊത്തുള്ള സൈനിക പരേഡ്, കാലാൾപ്പട, കുതിരപ്പട തുടങ്ങിയവയും പ്രാദർശനത്തിനെത്തി. ദേശീയ ദിനത്തോടനുബന്ധിച്ച് വെള്ളി, ശനി ദിവസങ്ങളിലാണ് പ്രതിരോധ സേന റിയാദിൽ പ്രദർശനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.