റിയാദ്: സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന റിയാദ് നൂപുര നൃത്തകലാ വിദ്യാലയത്തിന്റെ അമരക്കാരനും റിയാദിലെ വേദികളിൽ നിറസാന്നിധ്യവും ഒട്ടേറെ കുട്ടികൾക്കും മുതിർന്നവർക്കും ശാസ്ത്രീയ നൃത്ത പരിശീലനം നൽകുന്ന അധ്യാപകനുമായ കലാക്ഷേത്ര കുഞ്ഞിമുഹമ്മദിനെ റിയാദ് ടാക്കീസ് ആദരിച്ചു. റിയാദ് മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന നൂപുര നൃത്ത കലാവിദ്യാലയത്തിന്റെ വാർഷികാഘോഷചടങ്ങിൽ സജിൻ നിഷാൻ പൊന്നാട അണിയിച്ചു. റിയാദ് ടാക്കീസ് വൈസ് പ്രസിഡൻറ് ഷമീർ കല്ലിങ്കൽ, പി.ആർ.ഒ റിജോഷ് കടലുണ്ടി, സജീർ സമദ്, എൽദോ വയനാട്, സുബി സുനിൽ എന്നിവർ സംസാരിച്ചു. ഷൈജു പച്ച, അൻവർ സാദത്ത്, നിസാർ പള്ളിക്കശ്ശേരി, ഉമറലി അക്ബർ, സൈതാലി, ഹുസൈൻ ഷാഫി, പ്രദീപ് കിച്ചു, സോണി ജോസഫ്, ഷഫീഖ് വലിയ, ഫൈസൽ തമ്പലക്കോടൻ, കൃഷ്ണകുമാർ അരവിന്ദ്, മഹേഷ് ജയ്, ഗിരീഷ്, ശിഹാബ്, ജിൽ ജിൽ മാളവന, ഷംസു തൃക്കരിപ്പൂർ, റജീസ് എന്നിവർ സന്നിഹിതരായിരുന്നു. തുടക്ക കാലങ്ങളിൽ നേരിട്ട ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്ത് തെൻറ ഗുരുക്കന്മാരിൽ നിന്നും സ്വായത്തമായ കലയെ വേദികളിൽ പരിചയപ്പെടുത്തിയും നിരവധി കുട്ടികൾക്ക് നൃത്തചുവടുകൾ പകർന്നു കൊടുത്തും വേദികളിൽ അവതരിപ്പിച്ചും നടന വിസ്മയം തീർക്കുന്ന കലാക്ഷേത്ര കുഞ്ഞിമുഹമ്മദിനെ ചടങ്ങിൽ സംസാരിച്ചവർ അഭിനന്ദിച്ചു. കുഞ്ഞിമുഹമ്മദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.